Saturday February 25, 2017
Latest Updates

നാമ 18 മാസത്തിനകം 4500 വീടുകള്‍ കൂടി നിര്‍മ്മിയ്ക്കും

നാമ 18 മാസത്തിനകം 4500 വീടുകള്‍ കൂടി നിര്‍മ്മിയ്ക്കും

ഡബ്ലിന്‍: ഡബ്ലിനിലെ ഭവന പ്രതിസന്ധിക്ക് പരിഹാരമായി നാമ അടുത്ത 18 മാസത്തിനകം 4500 വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ പദ്ധതി. ഇന്നലെ നടന്ന നാഷണല്‍ ഹൌസിംഗ് സപ്ലെ കോണ്‍ഫ്രണ്‍സിലാണ് നാമ ഇക്കാര്യം വെളിപ്പെടുത്തിയത്. നാമയുടെ ഫണ്ടില്‍ നിര്‍മ്മിക്കുന്ന 2000 യൂണിറ്റ് വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നാമയുടെ നേതൃത്വത്തില്‍ നടത്തിയ ഹൌസിംഗ് സപ്ലെ കോണ്‍ഫ്രണ്‍സില്‍ ധനമന്ത്രി മൈക്കല്‍ നൂനനും പങ്കെടുത്തു.

മറ്റേത് വിപണിയെയും പോലെ ആവശ്യത്തിന് ആനുപാതികമായി വിതരണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഹൌസിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ എന്ന് കോണ്‍ഫ്രണ്‍സില്‍ സംസാരിച്ച ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്ലാനിംഗ് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധന ഉണ്ടായതായും മന്ത്രി പറഞ്ഞു. ഇക്കാലയളവില്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡിംഗിലും വര്‍ദ്ധന ഉണ്ടായി. ഇക്കാലയളവില്‍ അനുവദിച്ച മോര്‍ട്ട്‌ഗേജ് 1.4 ബില്യണായി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്.. ഒക്ടോബര്‍ ബജറ്റില്‍ ഹൌസിംഗ് വിപണിക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നും ധനമന്ത്രി സൂചന നല്‍കി. അതേസമയം ഹൌസിംഗ് മേഖലയിലെ പ്രശ്ഹങ്ങള്‍ മുഴുവന്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് പരിഹരിക്കാന്‍ സാധിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

Scroll To Top