Friday August 17, 2018
Latest Updates

നാടന്‍ വിഭവങ്ങളുമായി ഫിബ്‌സ്ബറോക്കട,പുസ്തകപ്രേമികള്‍ക്കായി ഡബ്‌ള്യൂഎംസി ലൈബ്രറി കേരളഹൗസ് കാര്‍ണിവലിന് ഇനി ഒരു ദിവസം മാത്രം

നാടന്‍ വിഭവങ്ങളുമായി ഫിബ്‌സ്ബറോക്കട,പുസ്തകപ്രേമികള്‍ക്കായി ഡബ്‌ള്യൂഎംസി ലൈബ്രറി കേരളഹൗസ് കാര്‍ണിവലിന് ഇനി ഒരു  ദിവസം മാത്രം

ഡബ്ലിന്‍ :ഇത്തവണ ഡബ്ലിനിലെകേരളാ ഹൌസ് കാര്‍ണിവലിന് ഫിബ്‌സ് ബറോ മലയാളി കമ്യൂണിറ്റി എത്തുന്നത് നാടന്‍ തട്ടുകട’യുമായാണ്.

അത്യന്തം സ്വാദിഷ്ടമായ മലയാളനാടിന്റെതനി നാടന്‍ വിഭവങ്ങള്‍ മിതമായ വിലയ്ക്ക് കാര്‍ണിവല്‍ കൂടാനെത്തുന്ന ‘പുരുഷാരത്തിന്’ലഭ്യമാക്കി കാര്‍ണിവല്‍ ആഘോഷം ഇരട്ടി മധുരമാക്കാനാണ്ഫിബ്‌സ് ബറോ മലയാളി കമ്യൂണിറ്റിയുടെ പദ്ധതി.

ഉഴുന്നുവട,പരിപ്പുവട,ഇലയട എന്നിവയടക്കമുള്ള പലഹാരങ്ങള്‍, വിവിധയിനംദോശകള്‍, തുടങ്ങിയവയും കൂടാതെ ഒട്ടേറെ സര്‍പ്രൈസ് വിഭവങ്ങളും’ഫിബ്‌സ് ബറോ കടയില്‍’ഉണ്ടായിരിക്കും.

കാര്‍ണിവല്‍ കൂടാനെത്തുന്ന നോര്‍ത്ത് ഇന്ത്യക്കാര്‍ക്കായി പാവ് ബാജിയും സ്‌പെഷ്യലായുണ്ട്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ഗ്രന്ഥശാലയുടെ പ്രചാരണത്തിനായി ഒരു പുസ്തക സംഭരണ കൗണ്ടറുംകേരളാ ഹൌസ് കാര്‍ണിവലില്‍ തുറക്കുന്നുണ്ട്.തികച്ചും ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംരംഭമായഡബ്ല്യൂ.എം.സിഗ്രന്ഥശാലയ്ക്ക്നിങ്ങളുടെ കയ്യിലുള്ള പഴയ പുസ്തകങ്ങള്‍ സംഭാവന നല്‍കാനും ,നിങ്ങള്‍ വായിക്കാന്‍ ഇഷ്ട്ടപെടുന്ന പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാനും,ഒക്കെയുള്ള അവസരങ്ങള്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 16 ശനിയാഴ്ച ലൂക്കനില്‍ നടത്തപ്പെടുന്ന കേരളാ ഹൌസ് കാര്‍ണിവല്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.

Scroll To Top