Thursday October 18, 2018
Latest Updates

‘നഷ്ടത്തിലോടുന്ന’ ഇത്തിഹാദിനെ എമിറേറ്റ്‌സ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഇരു കമ്പനികളും രംഗത്ത് 

‘നഷ്ടത്തിലോടുന്ന’ ഇത്തിഹാദിനെ എമിറേറ്റ്‌സ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഇരു കമ്പനികളും രംഗത്ത് 

ദുബായ് വ്യോമഗതാഗത രംഗത്തെ പ്രമുഖന്മാരായ ഏമിറേറ്റസ് യൂ എ ഇ യിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ ശൃംഖലയായ എത്തിഹാദിനെ ഏറ്റെടുക്കാനൊരുങ്ങുന്നതായ വാര്‍ത്തയില്‍ കഴമ്പില്ലെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ഇതില്‍ അല്‍പം പോലും യാഥാര്‍ത്ഥ്യമില്ലെന്നും വെറും ഊഹം മാത്രമാണെന്നുമാണ് കമ്പനി വ്യക്താവ് അറിയിച്ചത്. ഇത്തിഹാദിന്റെ പ്രതികരണവും സമാനമായിരുന്നു.

ഇക്വിറ്റി അല്ലയന്‍സ് സ്‌ട്രേറ്റര്ജി പദ്ധതിയില്‍ നഷ്ടം സംഭവിച്ചതിനാല്‍ എത്തിഹാദ് നേരത്തെ തന്നെ തങ്ങളുടെ സേവനങ്ങള്‍ ചുരുക്കിയിരുന്നു.

ദുബായ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലാണ് എമിറേറ്റ്‌സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതുപോലെ അബുദാബി കേന്ദ്രമാക്കിയാണ് ഇത്തിഹാദിന്റെ ഉടമസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. അതിവേഗം വളര്‍ന്ന് പന്തലിച്ച ഇരുകമ്പനികളും എയര്‍ലൈന്‍ മേഖലയിലെ കടുത്ത മത്സരത്തിന്റെ ഫലമായി കഴിഞ്ഞ രണ്ട് വര്‍ഷമായി വിപണിയില്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഇരു കമ്പനികളും മാസങ്ങള്‍ക്ക് മുന്‍പ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതനുസരിച്ച് ഇത്തിഹാദിലെ പൈലറ്റുമാര്‍ക്ക് രണ്ട് വര്‍ഷം വരെ താല്‍ക്കാലികമായി എമിറേറ്റ്‌സില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നാല്‍ ലയന സാധ്യത അപ്പോള്‍ തന്നെ എമിറേറ്റ്‌സ് ഗ്രൂപ്പ് സിഇഒ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തള്ളിക്കളഞ്ഞിരുന്നു.

Scroll To Top