Sunday June 25, 2017
Latest Updates

നവ ദമ്പതികളെ കൊണ്ട് പോകാന്‍ വന്ന ഹെലികോപ്ടര്‍ അതിഥികള്‍ നോക്കി നില്‍ക്കെ തകര്‍ന്നു വീണു

നവ ദമ്പതികളെ കൊണ്ട് പോകാന്‍ വന്ന ഹെലികോപ്ടര്‍ അതിഥികള്‍ നോക്കി നില്‍ക്കെ തകര്‍ന്നു വീണു

തുള്ളാമൂര്‍: നവ ദമ്പതികളെ കൊണ്ട് പോകാന്‍ വന്ന ഹെലികോപ്ടര്‍ തകര്‍ന്നു വീണു.ഒഫാലിയിലാണ് സംഭവം. ഒഫാലിയിലെ കിന്നിറ്റിയില്‍ നിന്ന് നവ ദമ്പതികളായ ഡാമിയന്‍ വെന്‍ഡി ഹസി എന്നിവരെ കൊണ്ടുപോകാന്‍ വന്ന ഹെലികോപ്ടറാണ് തകര്‍ന്നു വീണത്.എന്നാല്‍ പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു.

ദമ്പതികളെ വിവാഹ വേദിയില്‍ നിന്ന് റിസപ്ഷന്‍ വേദിയിലേക്ക് കൊണ്ട് പോകാന്‍ വന്ന ഹെലികോപ്ടറാണ് തകര്‍ന്നുവീണത്. വിവാഹത്തിനു വന്ന അതിഥികള്‍ നോക്കി നില്‍ക്കെയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.

ഹെലികോപ്ടര്‍ നിലം തൊടുന്നതിനു തൊട്ട് മുമ്പാണ് തകര്‍ന്നു വീണതെന്ന് സംഭവത്തിനു ദൃക്‌സാക്ഷികളായ അതിഥികള്‍ പറഞ്ഞു. അതിഥികള്‍ നിന്ന സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെയാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ടിപെററിയിലെ റാക്കറ്റ് ഹാളിലാണ് വിവാഹ റിസപ്ഷന്‍ ഒരുക്കിയിരുന്നത്. അപകടം ഉണ്ടായ ഉടന്‍ എമര്‍ജന്‍സി സര്‍വീസ് സ്ഥലത്ത് എത്തി. ഇന്ധന ചോര്‍ച്ച ഉണ്ടായി കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ എമര്‍ജന്‍സി സര്‍വീസ് നടപടി സ്വീകരിച്ചു. ഗതാഗത വകുപ്പിന്റെ വ്യോമയാന അപകടങ്ങള്‍ അന്വേഷിക്കുന്ന യൂണിറ്റ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

Scroll To Top