Saturday October 20, 2018
Latest Updates

നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലി നേടാന്‍ എളുപ്പവഴിയൊരുക്കി എം എന്‍ സി,നഴ്സിംഗ് ക്ഷാമം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ 

നഴ്സുമാര്‍ക്ക് ബ്രിട്ടനില്‍ ജോലി നേടാന്‍ എളുപ്പവഴിയൊരുക്കി എം എന്‍ സി,നഴ്സിംഗ് ക്ഷാമം പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ 

ബെല്‍ഫാസ്റ്റ് : ഇംഗ്ലീഷ് ഭാഷാ യോഗ്യതാ ഗ്രേഡുകളില്‍ ഇളവ് അനുവദിക്കുവാന്‍ ബ്രിട്ടീഷ് നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അനുവാദം നല്‍കിയേക്കുമെന്നു സൂചനകള്‍.

നിലവിലുള്ള ഐഇഎല്‍ ടിഎസ്സിന് പകരം ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്((OET)ഏര്‍പ്പെടുത്താനുള്ള പഠനസമിതിയുടെ നിര്‍ദേശം നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ ഇന്നലത്തെ യോഗം അംഗീകരിച്ചു കഴിഞ്ഞു.ഇതിനുള്ള നടപടികള്‍ ആരംഭിക്കുവാനുള്ള പ്രഖ്യാപനവും ഉടന്‍ ഉണ്ടായേക്കും.

ഉയര്‍ന്ന ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് പോലും യൂ കെ യിലെ നിശ്ചിതമായ സ്‌കോര്‍ 7 പോയിന്റ് ലഭിക്കാന്‍ പാടുപെടുന്നുവെന്ന കണ്ടെത്തലാണ് ഐഇഎല്‍ ടിഎസ്സിന് പകരം മറ്റു മാര്‍ഗങ്ങള്‍ കൂടി പരീക്ഷി ക്കുവാന്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിനെ നിര്‍ബന്ധിതരാക്കിയത്.

യൂറോപ്പില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് കൂടി ഐഇഎല്‍ ടിഎസ് ഏര്‍പ്പെടുത്തിയതോടെ യൂ കെയിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് നിലച്ചിരിക്കുകയായിരുന്നു.പുതിയ മാനദണ്ഡമനുസരിച്ച് ഇംഗ്ലീഷ് സ്പീക്കിംഗ് കണ്‍ട്രീസില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഐഇഎല്‍ ടിഎസ് അടക്കമുള്ള ഭാഷാ ടെസ്റ്റുകള്‍ വേണ്ടെന്ന് വെയ്ക്കുകയാണ്.യൂറോപ്യന്‍ ഇക്കോണോമിക്ക് എരിയയില്‍ നിന്നുള്ളവര്‍ക്കും,പ്രത്യേക ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് ഇല്ലാതെ യൂകെയില്‍ നഴ്സായി ജോലി ചെയ്യാന്‍ ധാരണയായിട്ടുണ്ട്.

പുതുതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി അനുസരിച്ച് എവിഡന്‍സ് ടൈപ്പ് 1,എവിഡന്‍സ് ടൈപ്പ് 2,എവിഡന്‍സ് 3 എന്നിവയിലേതെങ്കിലും ഉള്‍പ്പെട്ട് ഭാഷാ യോഗ്യതാ തെളിയിച്ചാല്‍ എംഎന്‍സി രജിസ്ട്രേഷന്‍ ലഭിക്കും.

നിശ്ചിത നഴ്സിംഗ് യോഗ്യതയ്ക്ക് പുറമെ ഐഇഎല്‍ടിഎസ് ലെവല്‍ 7 അഥവാ ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്((OET) എന്നി വയാണ് എവിഡന്‍സ് 1 ന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നത്.ആസ്ട്രേലിയയില്‍ ഇപ്പോള്‍ നിലവിലുള്ളത് ഈ രീതിയാണ്.

നഴ്സിംഗ്/മെഡിക്കല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാവും നഴ്‌സുമാര്‍ക്കുള്ള ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റില്‍ നേരിടേണ്ടി വരുക.ഐഇഎല്‍ടിഎസ് പഠനത്തില്‍ ഇപ്പോള്‍ ഉള്‍പ്പെടുന്ന പൊതു വിജ്ഞാന വിഷയങ്ങള്‍ OETയില്‍ ഒഴിവാക്കപ്പെടുമെന്നു ചുരുക്കം.

2010 മുതല്‍ യൂകെയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രീ രജിസ്ട്രേഷന്‍ നഴ്സിങ് അഥവാ മിഡ് വൈഫറി പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ട് എവിഡന്‍സ് 2 യ്ക്കുള്ള അര്‍ഹത നേടാം.

എവിഡന്‍സ് 3 യാവട്ടെ ഇംഗ്ലീഷ് മാതൃഭാഷയും,പഠനഭാഷയുമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ളതാണ്.നഴ്സിങ് അല്ലെങ്കില്‍ മിഡ് വൈഫറി റെഗുലേറ്ററുടെ കീഴില്‍ നഴ്സിങ് രജിസ്ട്രേഷനും രണ്ട് വര്‍ഷത്തെ രജിസ്ട്രേഡ് പ്രാക്ടീസും ചെയ്യുകയാണിത്.

മലയാളികളെ സംബന്ധിച്ചിടത്തോളം എവിഡന്‍സ് 1 ന്റെ മാത്രം ആനുകൂല്യമാണ് ലഭിക്കുക. ഐഇഎല്‍ ടിഎസ് ലെവല്‍ 7 ന് പകരം OET നടപ്പിലാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഭാഷാ പരിജ്ഞാനയോഗ്യതാ ടെസ്റ്റ് പാസാകാനാവും എന്ന് കരുതപ്പെടുന്നു.ഇതോടെ നൂറുകണക്കിന് മലയാളി നഴ്സുമാര്‍ക്ക് ബ്രിട്ടന്‍ വീണ്ടും വാതില്‍ തുറക്കുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. ഒക്ടോബറില്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ ആരംഭിക്കുന്ന അന്തിമ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും.’ഇതിന് നീണ്ട മാസങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല,ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും’. ജെയിം ജാനറ്റ് ഫിഞ്ച് ചെയര്‍മാനും,ജാക്കി സ്മിത്ത് രജിസ്റ്റ്രാറുമായി രൂപീകരിച്ച എംഎന്‍സി നയസമിതിയുടെ വക്താവ് പറഞ്ഞു.
ഇംഗ്ലീഷ് ഭാഷ പഠനമാധ്യമമായുള്ള കോളജുകളില്‍ നിന്നും യോഗ്യതാ പരീക്ഷ നേടിയവരും,നിശ്ചിതകാലം പരിശീലനം പൂര്‍ത്തിയാക്കിയവരുമായവര്‍ക്ക് എവിഡന്‍സ് 3 കാറ്റഗറിയില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന് ഒട്ടേറെപ്പേര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം വാദങ്ങളെ എംഎന്‍സി പരിഗണിച്ചിട്ടില്ലെന്നാണ് സൂചന.

നാലു വിഷയങ്ങള്‍ക്കും 7 ബാന്‍ഡ് വീതം ഐഇഎല്‍ടിഎസ് പാസായാല്‍ മാത്രമേ നിലവിലുള്ള നിയമം അനുസരിച്ച് ഒരു വിദേശിക്ക് യുകെയിലെ നഴ്സായി ജോലി ചെയ്യാന്‍ സാധിക്കൂ. വളരെ മിടുക്കായവര്‍ക്ക് പോലും ഏതെങ്കിലും ഒരു വിഷയത്തില്‍ 6. 5 കടക്കാന്‍ കഴിയാതെ വന്നതോടെയാണ് പുനര്‍വിചിന്തനം ആരംഭിച്ചത്. ഐഇഎല്‍ടിഎസ് യോഗ്യത നിര്‍ബന്ധം ആക്കുകയും യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ക്ക് അത് ബാധകം ആക്കുകയും ചെയ്തതോടെ ബ്രിട്ടണിലേക്കുള്ള നഴ്സുമാരുടെ വരവ് പൂര്‍ണ്ണമായും ഇല്ലാതായി. ഇതോടെ ഏതാണ്ട് 40, 000 നഴ്സിങ് വേക്കന്‍സികളാണ് യുകെയില്‍ രൂപപ്പെട്ടത്.

റൈറ്റിങ് മാനദണ്ഡത്തില്‍ മിനിമം നേടേണ്ടുന്ന സ്‌കോര്‍ 6.5ആയി ചുരുക്കിയാല്‍ തന്നെ യുകെയിലേക്ക് കൂടുതലായി നഴ്സുമാര്‍ കടന്ന് വരുന്ന ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയിടങ്ങളിലെ നഴ്സുമാര്‍ക്ക് ഐഇഎല്‍ടിഎസ് പാസായി ഇവിടെ പ്രാക്ടീസ് ചെയ്യുന്നതിന് സാധിക്കുമെന്ന് ബ്രിട്ടീഷ് കൗണ്‍സിലും കുറച്ച് മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു.

Scroll To Top