Tuesday February 28, 2017
Latest Updates

നരേന്ദ്ര മോഡി സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു; സത്യപ്രതിജ്ഞ കാണാന്‍ സുരേഷ് ഗോപിയും

നരേന്ദ്ര മോഡി സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു; സത്യപ്രതിജ്ഞ കാണാന്‍ സുരേഷ് ഗോപിയും

ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്ന് നടന്‍ സുരേഷ് ഗോപിയും. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ക്ഷണിച്ച് കൊണ്ട് സുരേഷ് ഗോപിക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് സന്ദേശം ലഭിച്ചു. നേരത്തെ ഗുജറാത്തില്‍ വച്ച് നരേന്ദ്ര മോഡിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്ന് തന്നെ സുരേഷ് ഗോപിയെ മോഡി സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 26 ന് തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വച്ചാണ് ചടങ്ങ്. ചടങ്ങിലേക്ക് നേരത്തെ തന്നെ ക്ഷണം ലഭിച്ചിരുന്നെങ്കിലും തിങ്കളാഴ്ച മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ സുരേഷ് ഗോപി പോകേണ്ടന്നു തീരുമാനിച്ചിരുന്നു.

എന്നാല്‍ സത്യപ്രതിജ്ഞാചടങ്ങിന് നരേന്ദ്രമോഡി സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചിരിക്കുന്നു എത്തണമെന്ന് രാഷ്ട്രപതി ഭവനില്‍ നിന്ന് സന്ദേശം ലഭിച്ചതോടെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Scroll To Top