Monday May 29, 2017
Latest Updates

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് ഇന്ന്; കേരളവും പ്രതീക്ഷയില്‍

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് ഇന്ന്; കേരളവും പ്രതീക്ഷയില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് ഇന്ന്. ഇന്ന് പന്ത്രണ്ട് മണിക്ക് റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. അടിസ്ഥാനസൗകര്യ വികസനം, ആധുനികീകരണം, യാത്രാസുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും ഇതെന്നാണ് സൂചന. അടുത്തിടെ യാത്ര, ചരക്കു കൂലി വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ റെയില്‍വേ ബജറ്റില്‍ ചില ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റെയില്‍വേയില്‍ നൂറുശതമാനം വിദേശ നിക്ഷേപത്തിനുള്ള അനുമതി ബജറ്റില്‍ പ്രഖ്യാപിക്കും. വിദേശ നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രഖ്യാപനം ഇന്നലെ റെയില്‍വേ ഓഹരികളില്‍ വന്‍ മുന്നേറ്റമുണ്ടായിരുന്നു. കേരളത്തിനു പ്രത്യേക റെയില്‍വേ സോണ്‍ , പാലക്കാട് കോച്ച് ഫാക്ടറി , കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ തുടങ്ങി കേരളം എല്ലാ വര്‍ഷവും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ് ഇത്തവയും സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

ബജറ്റിനു മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡയെ കണ്ടു കേരളത്തിന്റെ ആവശ്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍ കേവലം നാല് ദിവസം മുമ്പാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചതെന്നും വിമര്‍ശനമുണ്ട്.

Scroll To Top