Saturday February 25, 2017
Latest Updates

നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ തീരുമാനം: കള്ളപ്പണക്കാരെ കുടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം

നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ തീരുമാനം: കള്ളപ്പണക്കാരെ കുടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ കള്ളപ്പണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ  സംഘത്തെ നിയമിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജി എം.ബി. ഷാ അധ്യക്ഷനായ പ്രതേക അന്വേഷണ സംഘത്തില്‍ 11 ഉന്നതാധികാര സമിതി അംഗങ്ങളുണ്ട്. ജസ്റ്റിസ് അരിജിത്ത് പസായത്ത് പ്രത്യേക അന്വേഷണ സമിതിയുടെ ഉപാധ്യക്ഷനാണ്.

റവന്യു സെക്രട്ടറി, റിസര്‍വ്ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍, സി.ബി.ഐ ഡയറക്ടര്‍, റോയുടെ  ഡയറക്ടര്‍, ഐ.ബി. ഡയറക്ടര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍, പ്രത്യക്ഷ നികുതി ബോര്‍ഡ് അദ്ധ്യക്ഷന്‍, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍, റവന്യു ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍, ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡയറക്ടര്‍, പ്രത്യക്ഷ നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങള്‍.

കള്ളപ്പണ നിക്ഷേപകരെ കണ്ടെത്തിയാല്‍ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാനും പ്രത്യേക അന്വേഷണ സംഘത്തിനു അധികാരം നല്കിയിട്ടുണ്ട്. ഇന്ത്യന്‍ പൌരന്മാരുടെ സഹസ്രകോടികളുടെ കള്ളപ്പണ നിക്ഷേപം വിദേശ ബാങ്കുകളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top