Sunday February 26, 2017
Latest Updates

നരേന്ദ്ര മോഡി മന്ത്രിസഭയില്‍ 50 മന്ത്രിമാര്‍; പൂര്‍ണ്ണ ആധിപത്യം മോഡിക്ക്

നരേന്ദ്ര മോഡി മന്ത്രിസഭയില്‍ 50 മന്ത്രിമാര്‍; പൂര്‍ണ്ണ ആധിപത്യം മോഡിക്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ മന്ത്രിസഭയില്‍ 50 മന്ത്രിമാര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യുപിഎയുടെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ 72 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ മന്ത്രിമാരുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കാനാണ് മോഡിയുടെ തീരുമാനം. 20 ക്യാബിനറ്റ് മന്ത്രിമാരും, 30 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാകും നരേന്ദ്ര മോഡിയുടെ ക്യാബിനറ്റ്. ഇതോടെ മന്ത്രിസ്ഥാനം മോഹിച്ചിരിക്കുന്ന പലരും നിരാശരാകേണ്ടി വരും.

മന്ത്രിമാരെ മോഡി തന്നെ നേരിട്ട് തെരഞ്ഞെടുക്കുമെന്നാണ് സൂചന. നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വേണ്ടി മാത്രമേ സംഘപരിവാറുമായും സഹപ്രവര്‍ത്തകരുമായും ആലോചിക്കൂ. അതുകൊണ്ട് തന്നെ നരേന്ദ്ര മോഡിക്ക് പൂര്‍ണ്ണ ആധിപത്യമുള്ള മന്ത്രിസഭയാകും കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത്. ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ മോഡി ടീം എംപിമാരുടെ ബയോഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

അഴിമതി ആരോപണ വിധേയരല്ലാത്തവരെ കണ്ടെത്തി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് എന്‍ഡിഎ എംപിമാരുടെ ബയോഡാറ്റ നരേന്ദ്ര മോഡി പരിശോധിക്കുന്നത്. മന്ത്രിമാരാകാന്‍ പരിഗണിക്കുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലത്തിനു പുറമേ അവരുടെ ബിസിനസ് ബന്ധങ്ങളും പരിശോധിക്കും. മന്ത്രിമാരായാല്‍ അവര്‍ സ്വന്തം ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കായി അഴിമാതിക്കാരാകുമോ എന്നറിയാനാണ് പരിശോധന. കളങ്കിതരെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ള ക്യാബിനറ്റ് ആയിരിക്കും മോഡിയുടെത് എന്നാണു ബിജെപി നേതാക്കളുടെ അവകാശ വാദം.

Scroll To Top