Wednesday February 22, 2017
Latest Updates

നയന്റ്റീന്‍ എയ്റ്റീ ത്രീ സൂപ്പര്‍ ! ഇത് ‘ദൃശ്യ’ത്തെക്കാള്‍ മികച്ചതെന്ന് ഡബ്ലിനിലെ പ്രേക്ഷകര്‍ !

നയന്റ്റീന്‍ എയ്റ്റീ ത്രീ സൂപ്പര്‍ ! ഇത് ‘ദൃശ്യ’ത്തെക്കാള്‍ മികച്ചതെന്ന് ഡബ്ലിനിലെ പ്രേക്ഷകര്‍ !

ഡബ്ലിന്‍ :ഈ നിവിന്‍ പോളി അടിച്ചു തകര്‍ത്തു….സാന്ട്രിയിലെ ഒമ്‌നി പാര്‍ക്കിലെ ഐ എം സി യില്‍ ‘രമേശന്റെ നയന്റ്റീന്‍ എയ്റ്റി ത്രീ’കാണാനെത്തിയ ആലുവ സ്വദേശി രാജന്‍ മാത്യു,തന്റെ നാട്ടുകാരന്റെ പ്രകടനത്തില്‍ ആഹ്ലാദിച്ചാണ് തിയേറ്റര്‍ വിട്ടിറങ്ങിയത്.

ഇത് ആലുവായിലെ ഞങ്ങളുടെ കുട്ടിക്കാലം തന്നെ..ഒരു വ്യത്യാസവുമില്ലാതെയാണ് ചെക്കന്‍ അഭിനയിച്ചിരിക്കുന്നേ…മക്കള്‍ക്ക് ഞങ്ങളുടെ കുട്ടിക്കാലം ഒന്ന് കാണിച്ച് കൊടുക്കാനായി…ബ്ലാഞ്ചാസ്‌ടൌണില്‍ നിന്നും കുടുംബ സമേതം സിനിമ കാണാനെത്തിയ രാജന്‍ മാത്യു പറയുന്നു.

1983 4‘1983 കണ്ടിറങ്ങിയവരുടെ കണ്ണുകളില്‍ ആ സന്തോഷം ഉണ്ടായിരുന്നു.നന്മയുടെ ശുദ്ധ ഗ്രാമീണ ഭാവങ്ങള്‍ കൊതിതീരെ അനുഭവിച്ച നിമിഷങ്ങള്‍…’സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിക്കുന്നവര്‍ തീയെറ്ററില്‍ അനുഭവിച്ചത് ശുദ്ധ സ്‌നേഹ സംഗീതമായിരുന്നുവെന്നാണ് ഡബ്ലിനിലെ പ്രശസ്ത ഗായകന്‍ പോള്‍സണ്‍ ജോസഫ് അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷത്തെ സിനിമകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ‘1983’ എന്ന സിനിമയ്ക്ക് ഡബ്ലിനിലും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. വിദൂരങ്ങളില്‍ നിന്ന് പോലും സിനിമയുടെ ജനപ്രിയത തിരിച്ചറിഞ്ഞ് എത്തിയവര്‍ നിരവധി.

എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ്.രമേശന്‍ എന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതകാലങ്ങളെ നിവിന്‍ പോളി ഗംഭീരമാക്കി.

ഒപ്പം സംഘാംഗങ്ങളായി ചേര്‍ന്ന ഇതര അഭിനേതാക്കളും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ആദ്യം യുവാക്കളായും പിന്നെ മധ്യവയസ്‌കരായും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് മികവോടെ ചെയ്യുവാന്‍ ഏവര്‍ക്കുമായി എന്നതാണ് മറ്റൊരു പ്രത്യേകത 1983 2

പ്രസക്തമായ വേഷങ്ങളിലെത്തിയ ബാലതാരങ്ങളും മികച്ചു നിന്നു. നായികമാര്‍ക്ക് പറയത്തക്ക പ്രാധാന്യമൊന്നും വരുന്നില്ലെങ്കിലും നിക്കി ഗല്‍രാനിയും ഷ്രിന്ദ അഷാബും കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്നുണ്ട്.

ചിത്രത്തില്‍ സച്ചിനായെത്തിയ അക്കരകാഴ്ച്ചകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗ്രിഗറി പ്രേക്ഷകരെ ചിരിപ്പിക്കുന്നതില്‍ വിജയം കണ്ടു. ജോയ് മാത്യുവിന്റെ ഗോപിയാശാനാണ് ശ്രദ്ധേയമായ മറ്റൊരു വേഷം. അനൂപ് മേനോനും, സീമ ജി. നായരുമൊക്കെ തങ്ങളുടെ പതിവ് രീതികളില്‍ തന്നെ.

കുട്ടികളെ അവരുടെ താത്പര്യത്തിനനുസരിച്ച് വളരുവാന്‍ വിടണമെന്നതോ അല്ലെങ്കില്‍ ഒരച്ഛന്‍ തന്റെ മകനിലൂടെ തനിക്ക് സാധിക്കാതെ പോയ കാര്യങ്ങള്‍ കൈയ്യെത്തി പിടിക്കുവാന്‍ ശ്രമിക്കുന്നതോ ഒക്കെ മലയാള സിനിമയില്‍ പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്.

ഈ രണ്ടു കഥാതന്തുക്കളുടെയും ഒരു സങ്കരമാണ് ഈ ചിത്രത്തിന്റെ പ്രമേയം എന്നു വരുമ്പോഴും, അത് വളരെ ഭംഗിയായി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുവാനായി എന്നയിടത്താണ് എബ്രിഡ് ഷൈനും രചനയില്‍ സംവിധായകനൊപ്പം ചേര്‍ന്ന ബിപിന്‍ ചന്ദ്രനും വിജയിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച സിനിമയ്ക്ക് എത്താന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി നാളെ (ഞായറാഴ്ച്ച )രാവിലെ 10.45 ന് ഒരു ഷോ കൂടി പ്രദര്‍ശനമുണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.ടിക്കറ്റ് കൌണ്ടറില്‍ നിന്നും ലഭ്യമാണ്

Scroll To Top