Sunday February 19, 2017
Latest Updates

നമോ വിചാര്‍ മജ്ഞുമായുള്ള ബന്ധം: പാര്‍ട്ടി മഅ്ദനി ഇഫക്ട് മറക്കുന്നെന്ന് വി എസ്

നമോ വിചാര്‍ മജ്ഞുമായുള്ള ബന്ധം: പാര്‍ട്ടി മഅ്ദനി ഇഫക്ട് മറക്കുന്നെന്ന് വി എസ്

കണ്ണൂര്‍: കണ്ണൂരിലെ മോഡി അനുകൂല സംഘടനയായിരുന്ന നമോ വിചാര്‍ മഞ്ചുമായി അടുക്കാന്‍ ശ്രമിക്കുന്ന സി പി എമ്മിനെതിരെ ഭൂതകാല പരാജയാനുഭവങ്ങളൊര്‍മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ രംഗത്ത്. കണ്ണൂരിലെ കുറവല്ലാത്ത അംഗബലമുള്ള സംഘമാണ് നമോ വിചാര്‍ മഞ്ച്. എന്നാല്‍ ഇവര്‍ മോഡി അനുകൂല നയങ്ങളുമായി രംഗത്ത് വന്നവരാണെന്നാണ് വി എസ് പറയുന്നത്.

മോദിയുടെ ആദര്‍ശങ്ങളെ പിന്‍തുണച്ച് നിലകൊണ്ടിരുന്ന അവര്‍ ഇപ്പോള്‍ സിപിഎമ്മിലേയ്ക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ഇത്തരം അവസര വാദികളെ കൂടെക്കൂട്ടുന്നതിനോട് യോജിപ്പില്ല, ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല, വി.എസ് പറഞ്ഞു. ഈയിടെയായി മഞ്ച് അംഗങ്ങള്‍ സി പി എമ്മിലേക്ക് വരാന്‍ താത്പര്യപ്പെടുകയും പാര്‍ട്ടി അതിന് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അതിനെയാണ് വിഎസ് പരസ്യമായി വിമര്‍ശിച്ചത്. ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് മഅ്ദനിയെ കൂട്ടു പിടിച്ചപ്പോള്‍ സീറ്റ് നാലില്‍ ചുരുങ്ങിയത് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ടിപി വധം സി ബി ഐയെകൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന അദ്ധേഹത്തിന്റെ വിധവ കെ കെ രമയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നേര്‍ബുദ്ധിയുള്ള ആരും അതിനെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top