Saturday January 21, 2017
Latest Updates

നടി മീരാജാസ്മിനും,അനില്‍ ജോണും വിവാഹിതരായി

നടി മീരാജാസ്മിനും,അനില്‍ ജോണും വിവാഹിതരായി

കൊച്ചി: നടി മീരാജാസ്മിനും സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍ തിരുവനന്തപുരം സ്വദേശി അനില്‍ ജോണും വിവാഹിതരായി. ഞായറാഴ്ച രാത്രി മീരാജാസ്മിന്റെ കടവന്ത്രയിലെ വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്. സ്‌പെഷ്യല്‍ മാര്യേജ് പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകള്‍ ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയില്‍ നടക്കും.

ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം. ദുബൈയില്‍ സോഫ്റ്റ്‌വയര്‍ എഞ്ചിനീയറായ അനിലിനെ മീര മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനാണ് അനില്‍.

Scroll To Top