Monday May 29, 2017
Latest Updates

നടന്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്കി

നടന്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്കി

കൊച്ചി: നടന്‍ ദിലീപ് വിവാഹമോചന ഹര്‍ജി നല്കി. വിവാഹബന്ധം വേര്‍പെടുത്താന്‍ നടന്‍ ദിലീപ് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. രഹസ്യവിചാരണ നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ താരദമ്പതികള്‍ അകല്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

ഹര്‍ജിയില്‍ പറയുന്ന വിവരങ്ങള്‍ പരസ്യമാക്കരുതെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്ന നിലയില താനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. അതുകൊണ്ട് ഹര്‍ജിയിലെ എതിര്‍ കക്ഷിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരസ്യമാക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. മഞ്ജു വാര്യര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ദിലീപ് മഞ്ജു ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യത്തെക്കുറിച്ച് ഏറെ നാളായി ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നെങ്കിലും ദിലീപ് ഈയിടെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്ന് തുറന്ന സമ്മതിച്ചത്. ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ ശരി വെച്ചു കൊണ്ട് ഇരുവരും പിരിയാന്‍ തീരുമാനിച്ചു.

ജൂലൈ 23 ന് ഹര്‍ജി പരിഗണിക്കും.

Scroll To Top