Saturday July 22, 2017
Latest Updates

നടന്‍ ദിലീപ് അറസ്റ്റിലായി,ഗൂഡാലോചനാ കേസില്‍ ദിലീപിനെതിരെ തെളിവ് കണ്ടെത്തി

നടന്‍ ദിലീപ് അറസ്റ്റിലായി,ഗൂഡാലോചനാ കേസില്‍ ദിലീപിനെതിരെ തെളിവ് കണ്ടെത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. ഇപ്പോള്‍ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്.

ദേശീയതലത്തില്‍ത്തന്നെ കോളിളക്കമുണ്ടാക്കിയ കേസില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു.

കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ കൂടുതല്‍ തെളിവ് ലഭിച്ചു.

ഇതിനുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഈ പരിശോധനയില്‍ ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നീളുന്ന നിര്‍ണായകമയ തെളിവുകളാണ് പോലീസിന് ലഭിച്ചത്.

ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.കൊച്ചിയില്‍ വച്ച് ഒരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്.

കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് ആദ്യം പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം നടന്ന അന്വേഷണത്തിലാണ് ദിലീപ് ചിത്രത്തിലേയ്ക്ക് വരുന്നത്.

ഇതിനെത്തുടര്‍ന്നാണ് ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തത്. ഇതില്‍ നിന്ന് പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചിരുന്നു.

Scroll To Top