Saturday February 25, 2017
Latest Updates

നഗ്‌നനായ നടന്‍ ആമീര്‍ഖാനെ  എം.എല്‍.എ വസ്ത്രം ധരിപ്പിച്ചു… 

നഗ്‌നനായ നടന്‍ ആമീര്‍ഖാനെ  എം.എല്‍.എ വസ്ത്രം ധരിപ്പിച്ചു… 

മുംബൈ: നഗ്‌നനായ നടന്‍ ആമീര്‍ഖാനെ വസ്ത്രം ധരിപ്പിച്ച് കോണ്‍ഗ്രസ് എം.എല്‍.എ യുടെ പ്രതിഷേധം. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ പി.കെയുടെ പോസ്റ്ററില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട ബോളിവുഡ് ഹീറോ ആമീര്‍ഖാനെതിരെയാണ് എം.എല്‍.എ വിത്യസ്തമായ പ്രതിഷേധ പ്രകടനം നടത്തിയത്.

മുംബൈയിലെ കോണ്‍ഗ്രസ് എം.എല്‍.എ ആയ കൃഷ്ണ ഹെഡെ ആമിറിന്റെ കട്ടൌട്ടില്‍ ടീ ഷര്‍ട്ടും പാന്റ്‌സും ധരിപ്പിച്ചാണ് പ്രതിഷേധിച്ചത്. ആമിര്‍ പോസ്റ്റര്‍ അതിരുകടക്കുന്നതാണെന്നും നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്നും കൃഷ്ണ ഹെഡെ പറഞ്ഞു.

ആമിര്‍ നല്ല അഭിനേതാവാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ പികെയിലെ പോസ്റ്റര്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഹെഡെ വ്യക്തമാക്കി. ആമിറിനെ വസ്ത്രമുടുപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുക്കുകയുണ്ടായി. 

Scroll To Top