Saturday November 25, 2017
Latest Updates

നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട  മകളെ ‘ആക്രമിച്ചു പരിക്കേല്‍പ്പിച്ച’ കോര്‍ക്കിലെ മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ

നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട  മകളെ ‘ആക്രമിച്ചു പരിക്കേല്‍പ്പിച്ച’ കോര്‍ക്കിലെ മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ

കോര്‍ക്ക് :സ്വന്തം നഗ്‌നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ മകളെ ശിക്ഷിച്ച മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ.15കാരിയെ ‘ആക്രമി’ച്ചെന്ന പരാതിയിലാണ് കോര്‍ക്കിലെ ഡിസ്ട്രിക്ട് കോടതി രക്ഷിതാക്കളെ ശിക്ഷിച്ചത്.മകളെ ശിക്ഷിച്ചതിലൂടെ രക്ഷിക്കാനാണ് മാതാപിതാക്കള്‍ ശ്രമിച്ചതെന്നും നഗ്‌നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടതിലൂടെ ഭാവിയില്‍ അവള്‍ക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ഭയന്നാണ് അങ്ങനെ ചെയ്തതെന്നുമൊക്കെ ഡിഫന്‍സ് സോളിസിറ്റര്‍ കോടതിയില്‍ വാദിച്ചു.

പെണ്‍കുട്ടിയെ ക്രൂരമായാണ് മര്‍ദിച്ചതെന്ന് ഇന്‍സ്പെക്ടര്‍ ജോണ്‍ ഡീസി കോടതിയില്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മുഖത്ത് ചവിട്ടേറ്റ പാടുകളുണ്ടായിരുന്നു.ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ട് പിന്നീടും ഫോണ്‍ കൈകാര്യം ചെയ്യുന്നതു കണ്ടിട്ടാണ് പിതാവ് ശിക്ഷിച്ചത്.മുടിക്കുത്തില്‍ പിടിച്ച് വലിച്ചു നിലത്തിട്ട ശേഷം തൊഴിക്കുകയായിരുന്നു.എന്നാല്‍ ഇക്കാര്യം പിതാവ് കോടതിയില്‍ നിഷേധിച്ചിരുന്നു.പിതാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് വീടിനു പുറത്തുപോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അമ്മയും മര്‍ദിച്ചു. നിഷ്ഠൂരമായ മര്‍ദനത്തെ നിസ്സാരമായി കാണാനാവില്ലെന്ന് കോടതി ജഡ്ജി കെല്ലഹാര്‍ വ്യക്തമാക്കി.

എങ്കിലും എന്നാല്‍ സംഭവം നിര്‍ഭാഗ്യകരമെന്നും സങ്കടകരമെന്നും വിശദീകരിച്ച ജഡ്ജി ഓലം കെല്ലഹര്‍ പക്ഷേ, മാതാപിതാക്കളെ ശിക്ഷിക്കാതിരിക്കാനുള്ള കാരണമൊന്നും കണ്ടില്ല.എന്നാല്‍ ആറുമാസം ശിക്ഷ വിധിച്ച ജഡ്ജി അത് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.അതിനാല്‍ ഇവര്‍ ജയിലില്‍ പോകേണ്ടതില്ല.

Scroll To Top