Saturday September 23, 2017
Latest Updates

ധനശേഷിയില്ല ..മരുന്നും മുടങ്ങുന്നു … നൂറുകണക്കിന് ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ മരണവക്രത്തില്‍

ധനശേഷിയില്ല ..മരുന്നും മുടങ്ങുന്നു … നൂറുകണക്കിന് ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ മരണവക്രത്തില്‍

ഡബ്ലിന്‍ :എച്ച് എസ് ഇ യുടെ സാമ്പത്തികസഹായം മുടങ്ങിയതോടെ നൂറുകണക്കിന് ഹെപ്പറ്റൈറ്റിസ് സി രോഗികള്‍ മരുന്നും ചികില്‍സയുമില്ലാതെ പ്രതിസന്ധിയിലായി.കൂടുതല്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ടതില്ലെന്ന് ഹെപ്പറ്റൈറ്റിസ് സി പ്രോഗ്രാം മാനേജര്‍ ഹോസ്പിറ്റലുകളെ അറിയിച്ചു കഴിഞ്ഞു.ആറുമാസത്തേക്ക് 30മില്യന്‍ യൂറോയുടെ വിഹിതം ലഭിച്ചിരുന്നു. അത് രോഗം ഏറ്റവും മൂര്‍ച്ഛിച്ചവര്‍ക്കായാണ് ചെലവിട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പുതിയ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നും പുതിയ രോഗികള്‍ക്കായി ചികില്‍സ തുടങ്ങേണ്ടതില്ലെന്നുമാണ് പ്രോഗ്രാം മാനേജര്‍ മൈക്കിള്‍ ടെയ്റ്റ് ഹോസ്പിറ്റലുകളെ അറിയിച്ചിട്ടുള്ളത്.നേരത്തേ അംഗീകാരം നല്‍കിയ രോഗികളുടെ ചികില്‍സയേയും ഇത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തരത്തിലുള്ള 600 രോഗികളാണ് ഉള്ളത്.എന്നാല്‍ രോഗനിര്‍ണയം സ്ഥിരീകരിച്ച നൂറുകണക്കിന് രോഗികളേയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.ഇവരില്‍ ചിലര്‍ക്ക് കരള്‍വീക്കം ഗുരുതരമാണ്. യഥാസമയം ചികില്‍സിക്കുകയോ കരള്‍ മാറ്റിവെയ്ക്കുകയോ ചെയ്തില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 30,000 ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരാണ് അയര്‍ലണ്ടില്‍ ഉള്ളത്.മരുന്നുകള്‍ കുത്തിവെച്ചതിലൂടെയാണ് കൂടുതല്‍ പേരും രോഗബാധിതരായത്.അണുബാധിതമായ രക്തം സ്വീകരിച്ചതിലൂടെയും മറ്റുമാണ് 1300 പേര്‍ ഈ രോഗം ബാധിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.പുതുതായി ആന്റി വൈറല്‍ മരുന്നുകള്‍ ഡവലപ് ചെയ്തെടുത്തതോടെ രോഗമുക്തി 90%വും ഉറപ്പിക്കാമായിരുന്നു.ഇതിന്റെ ജനറിക് വേര്‍ഷന് മാര്‍ക്കറ്റില്‍ വില കുറയ്ക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ചികില്‍സാച്ചെലവ് 20000 യൂറോയ്ക്കു മേല്‍ വരുമായിരുന്നു.

Scroll To Top