Thursday October 18, 2018
Latest Updates

ദ്രോഗഡ മലയാളം അസോസിയേഷന്റെ ടാലന്‍ഡ് ഹണ്ട് ഒക്ടോബര്‍ 19 ന് 

ദ്രോഗഡ മലയാളം അസോസിയേഷന്റെ ടാലന്‍ഡ് ഹണ്ട് ഒക്ടോബര്‍ 19 ന് 

ദ്രോഗഡ:ദ്രോഗഡ മലയാളം അസോസിയേഷന്റെ(DMA) ഈ വര്‍ഷത്തെ Talent Hunt 18, ഒക്ടോബര്‍ 28ന് നടത്തുവാന്‍ തീരുമാനിച്ചു.

കലാസാംസകാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന DMA ഈ വര്‍ഷത്തെ Talent Hunt 18 തുള്ളിയാലന്‍ പാരിഷ് ഹാളില്‍ വച്ചാണ് നടത്തുന്നത്.

നൂറിലധികം അധികം കുട്ടികള്‍ പങ്കെടുത്ത Talent Hunt 17 എല്ലാവരുടെയും പ്രശംസ പിടിച്ചു പയിരുന്നു.

ദ്രോഗഡയില്‍ സ്വന്തം ആര്‍ട്ട് ഗാലറി നടത്തുന്ന ആന്‍ മാത്യൂസ്, ഈമര്‍ ഓ’ റെയ്‌ലി എന്നിവര്‍ ആണ് ചിത്രരചന മത്സര വിജയികളെ നിശ്ചയിച്ചത്.
ഈ വര്‍ഷം മുതല്‍ ചെസ്സ് കൂടി ഉള്‍പെടുത്തുവാന്‍ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. English Spelling, ചിത്രരചന, Coloring, പ്രസംഗം (English )എന്നിവയാണ് മത്സര ഇനങ്ങള്‍.

പരിപാടിയുടെ അവസാനം കുട്ടികള്‍ക്കായി ഹാലോവീന്‍ പരേഡും നടത്തുന്നതാണെന്ന് ഡിഎംഎ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Yesudas Devassy 0873112546
Jugal Jose 0870657991
Sunil Thomas 0872419878

Scroll To Top