Monday June 25, 2018
Latest Updates

ദ്രോഗഡയില്‍ നാളെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ദ്രോഗഡയില്‍ നാളെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ദ്രോഗഡ :ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ ( DMA ) യുടെ പന്ത്രണ്ടാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറിന് ശനിയാഴ്ച(നാളെ) മൂന്നുമണി മുതല്‍ ദ്രോഗഡയിലെ Tullyallen പാരിഷ് ഹാളില്‍ വച്ച് വിപുലമായ പരിപാടികളോട് കൂടി നടത്തപ്പെടുന്നു.

മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തപെടുന്ന ക്വിസ് മത്സരം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികള്‍ , അയര്‍ലണ്ടിലെ പ്രമുഖ ഗാനമേള ടീമായ ഡബ്ലിന്‍ ബീറ്റ്സിന്റെ കലാകാരന്‍മാര്‍ അണിനിരക്കുന്ന ഗാനമേള, കൂടാതെ അയര്‍ലണ്ടിലെ പ്രമുഖ കാറ്ററേഴ്സ് ആയ റോയല്‍ കാറ്ററിങ്ങിന്റെ ക്രിസ്മസ് ഡിന്നര്‍ എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകുന്നു.

Talant Hunt ’17 ലെ വിജയികള്‍ക്കും കലാപരിപാടികള്‍ക്ക് പങ്കെടുത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നു.

മാര്‍ച്ച് മാസം 24 ന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസ് ഫുഡ്സ് ആന്‍ഡ് റോയല്‍ കാറ്ററിംഗ് മാജിക് മിഷന്റെ രജിസ്ട്രേഷന്‍ ഉത്ഘാടനം അന്നേ ദിവസം നടത്തപ്പെടുന്നു.

ആഘോഷപരിപാടികളിലേക്കു നല്ലവരായ എല്ലാവരെയും ദ്രോഗ്ഡായിലേക്കു സ്വാഗതം ചെയ്യുന്നതായി DMA യുടെ ഭാരവാഹികള്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ബിജു വര്‍ഗീസ് 0870618028 , ബിനോയ് ജോസഫ് 0870609485

Scroll To Top