Sunday June 24, 2018
Latest Updates

ദ്രോഗഡയിലും,വാട്ടര്‍ഫോര്‍ഡിലും ഗോപിനാഥ് മുതുകാടിന്റെ  മാജിക് വിത്ത് എ മിഷന്‍ പ്രോഗ്രാമിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ദ്രോഗഡയിലും,വാട്ടര്‍ഫോര്‍ഡിലും ഗോപിനാഥ് മുതുകാടിന്റെ  മാജിക് വിത്ത് എ മിഷന്‍ പ്രോഗ്രാമിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

വാട്ടര്‍ഫോര്‍ഡ് :ഗോപിനാഥ് മുതുകാടെന്ന ലോകപ്രശസ്ത മജീഷ്യന് ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ള രാജ്യമേത് എന്ന് ചോദിച്ചാല്‍ രണ്ടുത്തരമില്ല.അയര്‍ലണ്ട് എന്ന് മാത്രം.പല വേദികളിലും അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു.

ഹൃദയം തുളുമ്പുന്ന ആ പ്രണയവുമായി ഒരിക്കല്‍ കൂടി അയര്‍ലണ്ടിലേക്ക് എത്തുകയാണ് മജീഷ്യന്‍ മുതുകാട് ഈ വാരാന്ത്യത്തില്‍.2016 ല്‍ ഐറിഷ് മലയാളി’ഒരുക്കിയ വിസ്മയം’ വിദ്യാഭ്യാസ പരിപാടിയില്‍ പങ്കെടുക്കാന്‍ ആദ്യമായി അയര്‍ലണ്ടില്‍ എത്തിയ മജീഷ്യന്‍ മുതുകാട് ഇത് നാലാം തവണയാണ് അയര്‍ലണ്ടില്‍ എത്തുന്നത്.

ദ്രോഗഡയിലും വാട്ടര്‍ഫോര്‍ഡിലുമായി ഗോപിനാഥ് മുതുകാട് ഒരുക്കുന്ന നടക്കുന്ന മാജിക് വിത്ത് എ മിഷന്‍ പ്രോഗ്രാമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) യുടെ നേതൃത്വത്തില്‍ അയര്‍ലണ്ട് പര്യടനത്തിന് എത്തുന്ന ഗോപിനാഥ് മുതുകാട് അയര്‍ലണ്ടില്‍ രണ്ടു വേദിയിലായി പ്രോഗ്രാമുകള്‍ അവതരിപ്പിക്കും. 24 നു ശനിയാഴ്ച ദ്രോഗഡയിലെ പ്രോഗ്രാം 10 മണിക്ക് തുള്ളി അലെന്‍ പാരിഷ് ഹാളില്‍ ആരംഭിക്കും.റോയല്‍ കാറ്ററിംഗ് & വിശ്വാസ് ഫുഡ്‌സ് മാജിക് വിത്ത് എ മിഷന്‍ പ്രോഗ്രാമിനുള്ള അന്തിമ ഒരുക്കങ്ങളിലാണ് ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ .

രാവിലെ കുട്ടികളുടെയും ഉച്ചകഴിഞ്ഞു മൂന്നുമണിമുതല്‍ ഫാമിലിയുടെയും ആയിട്ടാണ് പ്രോഗ്രാം അറേഞ്ച് ചെയ്തിരിക്കുന്നത്. വൈകിട്ട് ഏഴുമണിയോടെ ഡിന്നറോടുകൂടി പ്രോഗ്രാം അവസാനിക്കും.

വാട്ടര്‍ഫോര്‍ഡില്‍ മജീഷ്യന്‍ മുതുകാടിന്റെ പ്രോഗ്രാം 27 ചൊവാഴ്ച

വാട്ടര്‍ഫോര്‍ഡ് :പ്രശസ്ത മജീഷ്യനും മോട്ടിവേഷന്‍ സ്പീക്കറുമായ പ്രൊഫ.ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് വിത്ത് എ മിഷന്‍ എന്ന പരിപാടി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27 ചൊവ്വാഴ്ച്ച വാട്ടര്‍ഫോര്‍ഡ് Woodlands ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു.

കുട്ടികളുടെ വ്യക്തിത്വ വികാസമായിരിക്കും മുഖ്യ വിഷയം.മാജിക്കും പരിപാടിക്ക് ഏറെ മോടി കൂട്ടുന്നു.

മജീഷ്യന്‍, എസ്‌കേപോളോജിസ്‌റ്, ലൈഫ് കോച്ച്, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളില്‍ പ്രശസ്തനായ മുതുകാട് ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റിയുടെ മെര്‍ലിന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിയാണ്.മാജിക്കിലൂടെ തന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന മുതുകാടിന്റെ കഴിവ് ഏറെ പ്രശംസനീയമാണ്.

മാജിക്കും ഇത്തവണത്തെ പ്രോഗ്രാമിന്റെ ഭാഗമായിരിക്കും. കൂട്ടികള്‍ക്കായി മജീഷ്യന്‍ മുതുകാട് പ്രഖ്യാപിച്ച മാജിക് മത്സരത്തില്‍ വിജയികളാകുന്ന മൂന്നുപേര്‍ക്ക് കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റിലേക്കു VIP ഫാമിലി ടിക്കറ്റ് നല്‍കുന്നു. മത്സരത്തിനായി കുട്ടികള്‍ക്ക് യൂട്യൂബില്‍ നോക്കി ചെറിയ മാജിക്കുകള്‍ പരിശീലിക്കാവുന്നതാണ്.

മാറുന്ന ജീവിത സാഹചര്യങ്ങളില്‍ പതറാതെ എങ്ങനെ മുന്നേറാം എന്ന് കുട്ടികള്‍ക്കും അവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്‍ എങ്ങനെ താങ്ങായിരിക്കാം എന്ന് നമുക്കും പറഞ്ഞു തരാന്‍ തന്റെ അനുഭവ സമ്പത്തും അറിവുമായി ഇവിടെയെത്തുന്ന മുതുകാടിനെ ശ്രവിക്കാന്‍ നമുക്ക് കിട്ടുന്ന ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തുവാന്‍ മുതുകാടിന്റെ അയര്‍ലണ്ട് സന്ദര്‍ശന പരിപാടികളില്‍ പങ്കെടുക്കാന്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പരിപാടികളുടെ സമയക്രമം താഴെ കൊടിത്തിരിക്കുന്നു

9:30am മുതല്‍ 2:00പിഎം വരെ: കുട്ടികളുടെ വിഭാഗം
ഉച്ചകഴിഞ്ഞു 3:00pm മുതല്‍ 7:00pm വരെ: ഫാമിലി

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് വര്ഗീസ് : 0879116831(വാട്ടര്‍ഫോര്‍ഡ്)
അനീഷ് ജോണ്‍ : 0877511224(വാട്ടര്‍ഫോര്‍ഡ്)
0892115979 , 0870618028 (ദ്രോഗഡ)

Scroll To Top