Monday February 20, 2017
Latest Updates

ദൈവകണം പ്രപഞ്ചത്തിന്റെ അവസാനത്തിന് കാരണമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്

ദൈവകണം പ്രപഞ്ചത്തിന്റെ അവസാനത്തിന് കാരണമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്

ജനീവ:ദൈവകണം അഥവാ ഹിഗ്‌സ് ബോസോണിന് പ്രപഞ്ചത്തെ നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന്  പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ്. അടുത്ത മാസം പുറത്തുവരാന്‍ പോകുന്ന ‘സ്റ്റാര്‍മസ്’ ( Starmus ) എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിലാണ്, ഹിഗ്ഗ്‌സ് ബോസോണിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ഹോക്കിങ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകപ്രശസ്ത കണികാശാസ്ത്രജ്ഞരുടെയും കോസ്‌മോളജിസ്റ്റുകളുടെയും പ്രഭാഷണങ്ങളുടെ സമാഹാരമാണ് ആ ഗ്രന്ഥം.

ഹിഗ്‌സ് ബോസോണ്‍ വളരെ ഉയര്‍ന്ന ഒരു ഊര്‍ജ്ജ നിലയില്‍ അസ്ഥിരമാകുകയും ഇത് വാക്വം ഡീക്കേ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഇത് സ്ഥലകാല തകര്‍ച്ചയ്ക്ക് കാരണമാകുകയും ഒടുവില്‍ പ്രപഞ്ചം തന്നെ ഇല്ലാതാകുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ല. അതേസമയം സമീപഭാവിയിലൊന്നും ഈ പ്രതിഭാസം ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 100ബിഎന്‍ ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ടിന് മുകളില്‍ ഊര്‍ജ്ജ നില എത്തുമ്പോഴാണ് ദൈവകണം അസ്ഥിരമാകാന്‍ തുടങ്ങുന്നത്.  2012 ല്‍ സേണിലെ ഗവേഷകരാണ് ദൈവകണം കണ്ടെത്തിയത്.

അതേസമയം, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ ‘സേണ്‍’ ( CERN ) ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ചുറ്റളവ് വെറും 27 കിലോമീറ്റര്‍ മാത്രമാണ്. ഹോക്കിങ് ഭയപ്പെടുന്ന സ്ഥതിവിശേഷം ഒരു കാരണവശാലും ജനീവയിലെ കണികാപരീക്ഷണത്തില്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

Scroll To Top