Saturday October 20, 2018
Latest Updates

ദേശസ്‌നേഹ മന്ത്രവുമായി ഐറിഷ് മലയാളികള്‍ ഇന്ന് ഡബ്ലിനില്‍ ഒത്തുചേരും,വീ ഡി സതീശന്‍ എംഎല്‍ എ കേരളത്തില്‍ നിന്നെത്തും,അയര്‍ലണ്ടിലെ മന്ത്രിമാരും,സംഘടനാ നേതാക്കളും അണിനിരക്കുന്ന ചടങ്ങ് മൂന്ന് മണിയ്ക്ക് ബൂമോണ്ടില്‍ ആരംഭിക്കും 

ദേശസ്‌നേഹ മന്ത്രവുമായി ഐറിഷ് മലയാളികള്‍ ഇന്ന് ഡബ്ലിനില്‍ ഒത്തുചേരും,വീ ഡി സതീശന്‍ എംഎല്‍ എ കേരളത്തില്‍ നിന്നെത്തും,അയര്‍ലണ്ടിലെ മന്ത്രിമാരും,സംഘടനാ നേതാക്കളും അണിനിരക്കുന്ന ചടങ്ങ് മൂന്ന് മണിയ്ക്ക് ബൂമോണ്ടില്‍ ആരംഭിക്കും 

ഡബ്ലിന്‍: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി)അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ നടത്തപ്പെടും.

ഡബ്ലിനിലെ ബ്യുമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂള്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍,ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കെ പി സി സിവൈസ് പ്രസിഡണ്ട് വീ ഡി സതീശന്‍ എംഎല്‍എ യും വിശിഷ്ഠാതിഥികളായി പങ്കെടുക്കും.
മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന ദേശീയഗാന പഠനക്ലാസോടെ പരിപാടികള്‍ക്ക് തുടക്കമാവും.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സാംസ്‌കാരികോത്സവം മൂന്ന് മണിക്കൂറോളം നീളും.

ഒഐസിസി അയര്‍ലണ്ട് ഘടകം പ്രസിഡന്റ് എം.എം.ലിങ്ക് വിന്‍സ്റ്റാര്‍ അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തില്‍ വിശിഷ്ഠാതിഥികള്‍ക്ക് പുറമെ അയര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കും.

ഒഐസിസി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, റോണി കുരിശിങ്കല്‍ ,ഫ്രാന്‍സിസ് ജേക്കബ്,തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പരിപാടികള്‍ക്കായി നടക്കുന്നത്.

ചടങ്ങില്‍ അയര്‍ലണ്ടില്‍ നിന്നും ഡോക്ടറേറ്റ് നേടിയവരും,പഠനത്തിലും മറ്റ് മേഖലകളിലും മികവ് പ്രകടിപ്പിച്ചവരും അടക്കമുള്ള പ്രതിഭകള്‍ക്ക് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടിന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

കുട്ടികളുടെ ഐറിഷ് ബ്രാന്‍ഡും നിരവധി കലാപരിപാടികളും സമ്മേളനത്തെ ശ്രദ്ധേയമാക്കും.

ഡബ്ലിനിലെ റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും വേദിയോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ഡബ്ലിനില്‍ ഇന്ന് നടത്തപ്പെടുന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ഓഐസിസി അയര്‍ലണ്ട് എല്ലാ ദേശസ്‌നേഹികളുടെയും സഹകരണം അഭ്യര്‍ഥിച്ചു.
ഐറിഷ് മലയാളി ന്യൂസ് 

Scroll To Top