Sunday April 30, 2017
Latest Updates

ദേവയാനി ഖോബ്രഗഡെയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി

ദേവയാനി ഖോബ്രഗഡെയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. അമേരിക്കയിലുണ്ടായ നിയമ നടപടികളെക്കുറിച്ച് മാധ്യമ പ്രസ്താവന നടത്തിയതിനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. മന്ത്രാലയത്തിന്റെ അനുമതി കൂടാതെയാണ് ദേവയാനി മാധ്യമങ്ങളില്‍ പരസ്യ പ്രസ്താവന നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ദേവയാനി മാധ്യമ പ്രസ്താവന നടത്തിയത്. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരസ്യ പ്രസ്താവന. അമേരിക്കയില്‍ തനിക്ക് നേരിട്ട ദുരവസ്ഥയും നിയമ നടപടികളുടെ വിശദാംശങ്ങളുമാണ് ദേവയാനി വിശദീകരിച്ചത്.

വീട്ടുജോലിക്കാരിയുടെ വിസയില്‍ കൃത്രിമം കാട്ടിയെന്നും അവര്‍ക്ക് മിനിമം വേതനം നല്‍കിയില്ലെന്നും ആരോപിച്ചാണ് ദേവയാനിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തത്. സംഭവം ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധം തകര്‍ച്ചയുടെ വക്കോളം എത്തിച്ചിരുന്നു.

Scroll To Top