Sunday January 22, 2017
Latest Updates

ദൃശ്യവിസ്മയം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു

ദൃശ്യവിസ്മയം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു

ഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ദൃശ്യം ഒരുക്കിയ മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു. തന്റെ അടുത്ത ചിത്രത്തിലും നായകന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് ജിത്തു ജോസഫ് വ്യക്തമാക്കി. അടുത്ത വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. സിനിമയുടെ പേരോ മറ്റ് വിശദാംശങ്ങളോ വ്യക്തമാക്കിയിട്ടില്ല.

ദൃശ്യത്തിന്റെ തമിഴ് പതിപ്പ് ഒരുക്കുന്നതിന്റെ തിരക്കിലാണ് സംവിധായകന്‍ ജിത്തു ജോസഫ്. കമല്‍ഹാസനാണ് തമിഴ് പതിപ്പില്‍ നായകനാകുന്നത്. ദൃശ്യം തമിഴ് പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കൂ. മലയാള സിനിമയിലെ സമീപകാല ഹിറ്റുകളില്‍ ഏറ്റവും വലിയ റെക്കോഡ് കളക്ഷന്‍ നേടിയ ദൃശ്യം തമിഴിന് പുറമേ തെലുങ്കിലേക്കും കന്നടയിലെക്കും റീമേയ്ക്ക് ചെയ്യുന്നുണ്ട്.

Scroll To Top