Tuesday February 21, 2017
Latest Updates

‘ദൃശ്യം’ ശനിയാഴ്ച്ച(ജനുവരി 25 ) ഡബ്ലിനില്‍ :വെള്ളിത്തിരയില്‍ ഒരു ഐറിഷ് മലയാളി കുടുംബവും

‘ദൃശ്യം’ ശനിയാഴ്ച്ച(ജനുവരി 25 ) ഡബ്ലിനില്‍ :വെള്ളിത്തിരയില്‍ ഒരു ഐറിഷ് മലയാളി കുടുംബവും

ഡബ്ലിന്‍ :മോഹന്‍ലാല്‍ നായകനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിച്ച മലയാള ചലച്ചിത്രം ദൃശ്യം അയര്‍ലണ്ടിലും റിലീസാകുന്നു

Mohanlal-rubberസാന്ട്രി ഒമ്‌നി പാര്‍ക്കില്‍ ( ഐ എം സി സിനിമാസ് പാര്‍ക്ക് ,സ്വോര്‍ഡ്‌സ് റോഡ് ,സാന്റ്രി)ജനുവരി 25 ( ശനി) ,ജനുവരി 26 (ഞായര്‍) ദിവസങ്ങളില്‍ രാവിലെ 11 മണിക്ക് ദൃശ്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

‘മനപ്പൂര്‍വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ദൃശ്യങ്ങള്‍ ചിലപ്പോള്‍ സത്യങ്ങളെക്കാള്‍ വിശ്വസനീയമാകും’ എന്നാണ് ജീത്തു ജോസഫ് അണിയിച്ചൊരുക്കിയ ദൃശ്യം എന്ന സിനിമ പ്രേക്ഷകരോട് പറയുന്നത്. മേല്പറഞ്ഞ വാചകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാകണമെങ്കില്‍ മോഹന്‍ലാല്‍ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം എന്ന സിനിമ കാണുകതന്നെ ചെയ്യണം. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അനാഥനായ ജോര്‍ജുകുട്ടി സ്വപ്രയത്‌നത്താല്‍ ജീവിച്ചു ഭദ്രതയുള്ള കുടുംബം കെട്ടിപടുത്തയാളാണ്. മലയോര ഗ്രാമപ്രദേശത്തെ കേബിള്‍ ടി.വി. നടത്തിപ്പുക്കാരനും, കൃഷിക്കാരനുമായ ജോര്‍ജുകുട്ടിയുടെ കുടുംബത്തില്‍ ഭാര്യ റാണിമോളും, മക്കളായ അഞ്ചുവും അനുമോളുമാണുള്ളത്.Drishyam-Movie-Still

സമാധാനപരമായ അവരുടെ കുടുംബ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടാകുന്നു. ആ പ്രശ്‌നങ്ങള്‍ അവര്‍ കുടുംബസമേതം നേരിടുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ദൃശ്യം എന്ന സിനിമയുടെ കഥ. ജോര്‍ജുകുട്ടിയായി മോഹന്‍ലാലും, റാണിയായി മീനയും, മക്കളുടെ വേഷത്തില്‍ അന്‍ഷിബയും ബേബി എസ്തറും അഭിനയിച്ചിരിക്കുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്, ജീത്തു ജൊസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. പുതുമുഖം അയൂബ് ഖാനാണ് ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത്. സന്തോഷ് വര്‍മ്മ രചിച്ച വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍വിനു തോമസ് എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. അനിലും വിനും ചേര്‍ന്നാണ് സിനിമയുടെ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. മാക്സ്ലാബ് ആണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍ എഴുതുമ്പോള്‍, ആ രംഗങ്ങള്‍ കുടുംബ പ്രേക്ഷകരെയും ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപെടുത്തണം. അതിലുപരി, യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളോ, സസ്‌പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതിയോ പാളിപോകാതെയുള്ള കഥാസന്ദര്‍ഭങ്ങള്‍ രചിക്കുവാനുള്ള കഴിവും വേണം. മേല്പറഞ്ഞ എല്ലാ വസ്തുതകളും മികച്ച രീതിയില്‍ തന്നെ ജീത്തു ജോസഫിന്റെ തിരക്കഥ രചനയില്‍ ഒത്തുചേര്‍ന്നുവന്നിട്ടുണ്ട് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

കുടുംബത്തെ രക്ഷപെടുത്തുന്നതിനു വേണ്ടി ജോര്‍ജുകുട്ടി നടത്തുന്ന ശ്രമങ്ങള്‍ വിശ്വസനീയതയോടെ തിരക്കഥയിലാക്കുവാന്‍ ജീത്തു ജോസഫിന് സാധിച്ചു. കുറ്റാന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന ചോദ്യോത്തരവേളയില്‍ ജോര്‍ജുകുട്ടിയും കുടുംബവും നടത്തുന്ന ചെറുത്തുനില്‍പ്പും അത്യുഗ്രമായ രംഗങ്ങളിലൂടെ തിരക്കഥയില്‍ അവതരിപ്പിച്ചു. രണ്ടാം പകുതിയും ക്ലൈമാക്‌സ് രംഗങ്ങളിലുമുള്ള ഓരോ രംഗങ്ങളും സംഭാഷണങ്ങളും കയ്യടിയോടെയാണ് പ്രേക്ഷകര്‍ കാണുന്നത് .SCAN0000

അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ് വിന്‍സന്റ്റ്‌സ് ഏരിയയില്‍ നിന്നും കേരളത്തിലേയ്ക്ക് താത്കാലികമായി തിരിച്ചുപോയ ജിബു സില്‍വിയ ദമ്പതികളും മക്കളായ സ്റ്റീവും ,റയനും ദൃശ്യത്തില്‍ മുഖം കാണിക്കുന്നുണ്ട് .മോഹന്‍ ലാലിനൊപ്പം അല്‍പ്പനിമിഷങ്ങളിലെങ്കിലും വെള്ളിത്തിരയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഇവര്‍ .ഐറിഷ് സിറ്റിസണ്‍ ഷിപ്പ് എടുത്തിട്ടുള്ള ,തൊടുപുഴ കരിങ്കുന്നം സ്വദേശികളായ ഇവര്‍ക്ക് മറ്റൊരു സിനിമയില്‍ കൂടി ഇപ്പോള്‍ അവസരം ലഭിച്ചിട്ടുണ്ട്.

സാന്റ്രിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന സ്ഥലത്ത് ടിക്കറ്റ് ലഭ്യമാണ്.എങ്കിലും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്ത് ഉറപ്പുവരുത്തുവാന്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക.

ആര്‍വിന്‍ ശശിധരന്‍ 0899516886 ;മനീഷ് മുരളി 0899641165

ഷിബു സാമുവേല്‍ 0870554928 :ഡേ ബ്രേക്ക് ഫില്‍സ്ബറോ 0870557783

സാജു കുമാര്‍ 0894832154

കൂടാതെ എല്ലാ പ്രമുഖ ഏഷ്യന്‍ ഷോപ്പുകളിലും ലഭ്യമാണ്

Scroll To Top