Saturday May 27, 2017
Latest Updates

ദൃശ്യം’ കോപ്പിയടിയാണെന്ന വാദം കോടതി തള്ളി

ദൃശ്യം’ കോപ്പിയടിയാണെന്ന വാദം കോടതി തള്ളി

കൊച്ചി: ജിത്തുജോസഫിന്റെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘ദൃശ്യം’ കോപ്പിയടിയാണെന്ന വാദം എറണാകുളം അഡീഷനല്‍ ജില്ലാകോടതി തള്ളി. കോതമംഗലം സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറിങ് അധ്യാപകനുമായ ഡോ. സതീഷ് പോള്‍ പകര്‍പ്പവകാശ നിയമത്തിലെ 55, 62 വകുപ്പുകള്‍ പ്രകാരം പകര്‍പ്പവകാശ ലംഘനം നടത്തിയതായി ആരോപിച്ച് നല്‍കിയ ഹരജിയാണ് ജഡ്ജി പി.ജി. അജിത് കുമാര്‍ തള്ളിയത്.

തന്റെ ‘ഒരു മഴക്കാലത്ത്’ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യ’മെന്നായിരുന്നു സതീഷ് പോളിന്റെ വാദം. സിനിമയുടെ തിരക്കഥയും ‘ഒരു മഴക്കാലത്ത്’ നോവലും പരിശോധിച്ചശേഷമാണ് രണ്ടും തമ്മില്‍ സമാനതയില്ലെന്ന് കോടതി കണ്ടത്തെിയത്.

ജീത്തു ജോസഫ് സിനിമ അന്യഭാഷകളിലേക്ക് മൊഴിമാറ്റം നടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സതീഷ് പോള്‍ കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 20 ശതമാനം വേണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

Scroll To Top