Thursday May 25, 2017
Latest Updates

ദൂരദര്‍ശന് വീണ്ടും അമളി; പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗിന്റെ ദൃശ്യങ്ങള്‍

ദൂരദര്‍ശന് വീണ്ടും അമളി; പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗിന്റെ ദൃശ്യങ്ങള്‍

ന്യൂഡല്‍ഹി: ചൈനീസ് പ്രധാനമന്ത്രി സി ജിങ്ങ് പിങ്ങിന്റെ പേര് ഇലവന്‍ ജിങ്ങ് പിങ്ങ് എന്ന് തെറ്റി വായിച്ചതിന് പിന്നാലെ ദൂരദര്‍ശന് വീണ്ടും അമളി പറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്ക സന്ദര്‍ശന വാര്‍ത്തയ്ക്ക് ഒപ്പം ദൂരദര്‍ശന്‍ കാണിച്ചത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ദൃശ്യങ്ങള്‍. അതെസ്സമയം അമളി പിണഞ്ഞതിനെക്കുറിച്ച് ദൂരദര്‍ശന്‍ അന്വേഷണം തുടങ്ങി.

കാശ്മീര്‍ പ്രളയത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അനന്ത്‌നാഗിന് പകരം ഇസ്ലാമാബാദ് എന്ന് വായിച്ചതും ശങ്കരാചാര്യ ഹില്ലിന് പകരം സുലൈന്‍മാന്‍ ഹില്‍ എന്ന് വായിച്ചതും ദൂരദര്‍ശനെതിരെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചൈനീസ് പ്രസിഡ ഇവന്റിന്റെ പേരിന്റെ ആദ്യം ഭാഗം റോമന്‍ അക്കമായ 11 എന്ന് തെറ്റിദ്ധരിച്ചതാണ് ദൂരദര്‍ശനെ ആദ്യം വെട്ടിലാക്കിയത്.

Scroll To Top