Saturday July 22, 2017
Latest Updates

ദുരൂഹ സാഹചര്യത്തില്‍ ഡബ്ലിനില്‍ മൂന്നുവയസ്സുകാരന്‍ കൊല്ലപ്പെട്ടു,ഡോക്റ്ററായ അമ്മ മുറിവുകളോടെ ആശുപത്രിയില്‍

ദുരൂഹ സാഹചര്യത്തില്‍ ഡബ്ലിനില്‍ മൂന്നുവയസ്സുകാരന്‍ കൊല്ലപ്പെട്ടു,ഡോക്റ്ററായ അമ്മ മുറിവുകളോടെ ആശുപത്രിയില്‍

ഡബ്ലിന്‍ :കിമ്മേജിലെ റിവര്‍സൈഡ് അപാര്‍ട്മെന്റിലെ ഫല്‍റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയെ ഗുരുതര മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പോഡില്‍ പാര്‍ക്കിലെ കിമ്മേജിനെ നടുക്കിയ കൊലപാതകം നടന്നത്.

കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവാണ് കുഞ്ഞിന്റെ ജീവനെടുത്തത്. സംഭവസ്ഥലത്തുതന്നെ കുട്ടി മരിച്ചു.ഗുരുതരമായ മുറിവുകളോടെ ഇറാനിയന്‍ ഡോക്ടര്‍ (40)കൂടിയായ അമ്മ സെന്റ് ജയിംസ് ഹോസ്പിറ്റലിലാണ്.

വീട്ടിനുള്ളില്‍ അക്രമം നടന്നതിന്റെയോ ബലപ്രയോഗത്തിന്റെയോ സൂചനകളില്ല.മൂന്നാമതൊരാളുടെ സാന്നിധ്യവും ഗാര്‍ഡ സംശയിക്കുന്നില്ല.

വനിതാ ഡോക്ടറെ ചോദ്യം ചെയ്താല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്ന് ഗാര്‍ഡ വെളിപ്പെടുത്തി.സംഭവത്തിലുള്‍പ്പെട്ട ആയുധം കണ്ടെത്തിയിട്ടുണ്ട്.കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട് കൂടി ലഭിക്കുന്നതോടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്ന് കേസന്വേഷിക്കുന്ന ക്രംലിനിലെ ഗാര്‍ഡ അധികൃതര്‍ വെളിപ്പെടുത്തി.

മകനും അമ്മയുമായി വളരെ സന്തോഷമായാണ് കഴിഞ്ഞിരുന്നതെന്ന് അയല്‍വാസി ലോറഫെയ്ന്‍ ലിയോന്‍ പറഞ്ഞു.അമ്മയ്ക്ക് അവനെ ജീവനായിരുന്നു.ഭ്രാന്തമായ ഒരു സ്നേഹമാണ് അവള്‍ക്ക് അവനോടുണ്ടായിരുന്നത്.ഇടയ്ക്ക് അവന്‍ അച്ഛനോടൊപ്പം കുട്ടി സൈക്കിള്‍ ഓടിക്കുന്നതും കാണാറുണ്ടായിരുന്നു.എന്നാല്‍ ദമ്പതികള്‍ പിന്നീട് വേര്‍പിരിഞ്ഞു.ഈ അപാര്‍ട്മെന്റ് കോംപ്ലക്സിലാകെ ഈ ഒരു കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളു.അവന്‍ ഞങ്ങളുടെയെല്ലാം ഓമനയായിരുന്നു.അങ്ങിങ്ങായി കിടക്കുന്ന ടെഡി ബെയറും കളിപ്പാട്ടങ്ങളുമൊക്കെ നോക്കി നെടുവീര്‍പ്പിട്ട് ലിയോന്‍ പറഞ്ഞു.

അപാര്‍ട്മെന്റിലെ മറ്റ് താമസക്കാരെല്ലാം യുവ ദമ്പതിമാരായിരുന്നു.അവര്‍ രാവിലെ തന്നെ പുറത്തുപോകും.രാത്രിയില്‍ എത്തും.ഞെട്ടിപ്പിക്കുന്ന കൊലപാതകം പ്രാദേശികവാസികളാണ് പുറം ലോകത്തെയറിയിച്ചത്.

Scroll To Top