Sunday January 22, 2017
Latest Updates

ദുരന്തമേഖലകളില്‍ സഹായഹസ്തവുമായി ഐറിഷ് കത്തോലിക്കാ സഭ

ദുരന്തമേഖലകളില്‍ സഹായഹസ്തവുമായി ഐറിഷ് കത്തോലിക്കാ സഭ

ഡബ്ലിന്‍ : പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നിരിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഐറിഷ് കത്തോലിക്ക സഭ . തങ്ങളാല്‍ കഴിയും വിധം ജനങ്ങളെ സഹായിക്കുകയാണ് പള്ളികള്‍ ഇപ്പോള്‍ ലക്ഷ്യംവച്ചിരിക്കുന്നത്.
ഹൈയാന്‍ ദുരന്തമേഖലയില്‍ വേണ്ട ഭക്ഷണ സാധനങ്ങളും മറ്റു എത്തിച്ചുകൊടുക്കാന്‍ വേണ്ടി തയ്യാറെടുക്കുകയാണ് പള്ളികള്‍.

ഇതിനോടകം തന്നെ ഫിലിപ്പൈന്‍സിലെ കത്തോലിക്കന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡണ്ടായ ആര്‍ച്ച്ബിഷപ്പ് ജോസ് പാല്‍മയുമായി കര്‍ദിനാള്‍ സീന്‍ ബ്രാഡി ബന്ധപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കൊടുങ്കാറ്റില്‍ പെട്ട് വീടും നാടും നഷ്ടമായി ഉറ്റവരെപ്പോലും കാണാനാവാതെ ദുഖിതരായിരിക്കുന്ന ഫിലിപ്പിനോകള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഐറിഷ് പള്ളികളില്‍ വച്ച് നടത്തിയിരുന്നു.
ഇപ്പോള്‍ അവര്‍ക്കായി ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് കത്തോലിക്കസഭ  . ഇതിനായി ദുരന്തത്തിനടിപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനുവേണ്ടി ഫണ്ടുശേഖരണത്തിലാണ് പള്ളികള്‍.
സിറിയന്‍ ജനങ്ങള്‍ക്കുവേണ്ടിയും ഫിലിപ്പിനോകള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥനകള്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. വാരാന്ത്യത്തില്‍ നടത്തപ്പെടുന്ന കുര്‍ബാനകളില്‍ പങ്കെടുക്കുന്നവര്‍ ജനങ്ങള്‍ക്കായി അവരവര്‍ക്കാവും വിധത്തില്‍ ഭക്ഷണവും മറ്റു സാധനങ്ങളും എത്തിച്ചുനല്‍കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് ദര്‍മ്യൂഡ് മാര്‍ട്ടിന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫിലിപ്പൈന്‍സിലെ ദുരന്തബാധിതരെ സഹായിക്കുക എന്നതാണ് പള്ളികളുടെ ലക്ഷ്യം. അടുത്ത രണ്ടാഴ്ച്ചകള്‍ കൊണ്ടെങ്കിലും കഴിവതും സാധനങ്ങള്‍ ശേഖരിച്ച് ഫിലിപ്പൈന്‍സില്‍ ദുരന്തമേഖലകളില്‍ വിതരണം ചെയ്യാനാണ് ഇപ്പോള്‍ ഐറിഷ് പള്ളികള്‍ ലക്ഷ്യമിടുന്നത്.
ഇവര്‍ക്കായി പെട്ടെന്നുള്ള ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ 10,000യൂറോയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.

Scroll To Top