Tuesday September 25, 2018
Latest Updates

ദു:ഖവെള്ളി ദിനത്തില്‍ അയര്‍ലണ്ടില്‍ മദ്യവില്‍പ്പന പാടില്ലെന്ന നിയമം റദ്ദാക്കി 

ദു:ഖവെള്ളി ദിനത്തില്‍ അയര്‍ലണ്ടില്‍ മദ്യവില്‍പ്പന പാടില്ലെന്ന നിയമം റദ്ദാക്കി 

ഡബ്ലിന്‍:ദു:ഖവെള്ളി ദിനത്തിലും ഇനിമുതല്‍ അയര്‍ലണ്ടില്‍ മദ്യവില്പനയ്ക്ക് ഒദ്യോഗിക അനുമതി.1927 ലെ ലിക്വര്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 90 വര്‍ഷമായി ക്രിസ്ത്യന്‍ മതപ്രകാരമുള്ള വിശേഷദിവസങ്ങളില്‍ അയര്‍ലണ്ടില്‍ മദ്യവില്‍പ്പന ഉണ്ടായിരുന്നില്ല.. ഇതിനെതിരായുള്ള ബില്ലിനാണ് കഴിഞ്ഞ ദിവസം പാര്‍ലിമെന്റ്റിന്റെ അംഗീകാരം ലഭിച്ചത്. ഇതോടെ ദു:ഖവെള്ളി ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മദ്യ വില്പനയ്ക്ക് തടസമില്ല.ഇതുമായി ബന്ധപ്പെട്ട ബില്ലില്‍ പ്രസിഡന്റ് മൈക്കേല്‍ ഡി. ഹിഗിന്‍സ് വരും ദിവസങ്ങളില്‍ ഒദ്യോഗികമായി ഒപ്പ് വെക്കും.

ഐറിഷ് ടൂറിസത്തെ കൂടി കണക്കിലെടുത്താണ് ഇത്തരത്തില്‍ മദ്യനിരോധനം ഏടുത്ത് കളയുന്നതെന്ന് മന്ത്രി ഡേവേഡ് സ്റ്റാന്‍ഡ്ണ്‍ പറയുന്നു.  1960 കളിലും ടൂറിസത്തെ കാര്യമായി ബാധിച്ചതിനാല്‍ നിരോധനം എടുത്തുമാറ്റിയിരുന്നതായി ഇവര്‍ ചൂണ്ടിക്കാണിച്ചു.
സാധാരണയായി കിസ്മസ് ദിനത്തിലും സെന്റ് പാട്രിക്ക് ഡേ, ദുഖവെള്ളി ദിനത്തിലുമാണ് മദ്യത്തിന്റെ വില്‍പ്പന നിരോധിക്കാറുള്ളത്.

മദ്യവില്‍പ്പനക്കാരുടെ ഭാഗത്തുനിന്നുള്ള നിര്‍ബന്ധം കാരണം 1960 ല്‍ സെന്റ് പാട്രിക്ക് ഡേയിലുള്ള നിരോധനം എടുത്ത് കളഞ്ഞിരുന്നു.

Scroll To Top