Saturday February 25, 2017
Latest Updates

ദീപ്തി പാണ്ട്യ അയര്‍ലണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ ഡയറക്ടര്‍

ദീപ്തി പാണ്ട്യ  അയര്‍ലണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ ഡയറക്ടര്‍

ഡബ്ലിന്‍ : അയര്‍ലണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി ദീപിതി പാണ്ട്യയെ ഡിസിയു നിയമിച്ചു. അയര്‍ലണ്ടും ആധുനിക ഇന്ത്യയും ഒത്തുചേര്‍ന്നുള്ള റിസര്‍ച്ചുകളെയും പഠനത്തെയും ഒക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതുതായി രംഗത്തെത്തിയ സ്ഥാപനമാണ് അയര്‍ലണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്.
ഈ സ്ഥാനത്തിന് ദീപ്തി പാണ്ട്യ എന്തുകൊണ്ടും അര്‍ഹയാണെന്നും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രൊഫൈലിനും ആക്റ്റിവിറ്റികള്‍ക്കും വളരെ മികച്ച സംഭാവനയാണ് ഇതിലൂടെ നല്‍കിയിരിക്കുന്നതെന്നും നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഹ്യൂമാനിറ്റി ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഫാകല്‍ടി എക്‌സിക്യൂട്ടീവി ഡീന്‍ ജോണ്‍ ഡോയല്‍ പറഞ്ഞു.
അയര്‍ലണ്ട് ഇന്ത്യന്‍ പങ്കാളിത്തതെയും ബന്ധത്തെയും ഉള്‍ക്കൊള്ളിച്ച ഒരു നാഷണല്‍ ഫോറം കൂടി അയര്‍ലണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ലഭ്യമാക്കുന്നുണ്ട്.
ഫണ്ടുകളും സ്‌കോളര്‍ഷിപ്പുകളും പോലുള്ള സഹായങ്ങളും അയര്‍ലണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ ലഭ്യമാക്കും. ഇന്ത്യയിലെയും അയര്‍ലണ്ടിലെയും വ്യാപാര പഠന രംഗങ്ങളിലെ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങള്‍ ഉണ്ട്.
ദീപ്തി പാണ്ട്യ ഐറിഷ് റിസര്‍ച്ച് കൗണ്‍സില്‍ ഫോര്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സിന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Scroll To Top