Wednesday January 18, 2017
Latest Updates

ദീപികയും ടീമും സ്‌ക്വാഷില്‍ വെള്ളി നേടി

ദീപികയും ടീമും സ്‌ക്വാഷില്‍ വെള്ളി നേടി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് ടീമിനത്തില്‍ വെള്ളി. ദീപിക പള്ളിക്കല്‍, ജോഷ്ണ ചിന്നപ്പ, അനക അലങ്കണമണി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ഫൈനലില്‍ മലേഷ്യയോട് പരാജയപ്പെട്ടതോടെയാണ് വെള്ളി മെടല്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ വെള്ളിയാണ് ഇത്. ഇന്ന് ഒരു സ്വര്ണ മെടല്‍ കൂടി ഇന്ത്യ സ്വന്തമാക്കി. അമ്പെയ്ത്ത് പുരുഷ ടീമിനത്തില്‍ രജത് ചൌഹാന്‍, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ എന്നിവരുടെ ടീമാണ് സ്വര്‍ണം നേടിയത്. ഇതോടെ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും 16 വെങ്കലവുമായി ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്.

Scroll To Top