Monday September 25, 2017
Latest Updates

ദിലീപിനെ ‘അമ്മ’പുറത്താക്കി

ദിലീപിനെ ‘അമ്മ’പുറത്താക്കി

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. സംഘടനയുടെ ട്രഷറര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. നടന്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. യോഗ ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മമ്മൂട്ടിയാണ് വീടിന് ഏര്‍പ്പെടുത്തിയിരുന്നത്.

നിര്‍മ്മാതാക്കളുടെ സംഘടന ഇതിനോടകം തന്നെ ദിലീപിനെ കൈവിട്ടുകഴിഞ്ഞു. ദിലീപിനെതിരെ നടപടിയില്ലാത്ത പക്ഷം യുവതാരങ്ങളുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടനയുടെ രൂപീകരണത്തിലായിരിക്കും അത് കലാശിക്കുക.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെതിരെ ലഭിച്ചിരിക്കുന്നത് 19 തെളിവുകള്‍. ഒന്നര കോടി രൂപയ്ക്കാണ് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിനായി രണ്ടു ലക്ഷം രൂപ സുനിക്ക് അഡ്വാന്‍സായി നല്‍യിരുന്നു. ഇത് ദിലീപിന്റെ ഉറ്റ ബന്ധുവാണ് കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഐ.പി.സി സെക്ഷന്‍ 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസായതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വന്നേക്കും.

രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ദിലീപിനെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ജയിലില്‍ സാധാരണ തടവുകാര്‍ക്കുള്ള സൗകര്യമാണ് ഇയാള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top