Tuesday January 23, 2018
Latest Updates

ദിനമലരിനെതിരെ അല്‍ ക്വയ്ദ 

ദിനമലരിനെതിരെ അല്‍ ക്വയ്ദ 

ചെന്നൈ: 2008ല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തമിഴ് പത്രമായ ദിനമലരിനു ഫ്രഞ്ച് വാരികയായി ഷാര്‍ളി എബ്ദോയ്ക്കു ഉണ്ടായതിനു സമാനമായ സ്ഥിതി വരുമെന്ന് അല്‍ ക്വ ഇദയുടെ പേരില്‍ ഭീഷണിക്കത്ത്.

‘അല്‍ക്വയ്ദ ബേസ് മൂവ്‌മെന്റ്’ എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പത്രത്തിനു കത്ത് ലഭിച്ചത്. ‘ഇന്നലെ പാരീസിലെ ഷാര്‍ലി ഹെബ്ദോ, നാളെ ദിനമലര്‍’ എന്നാണ് ഭീഷണി. കോയമ്പത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഭീഷണിയെ തുടര്‍ന്ന് ദിനമലര്‍ ഓഫീസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ഷാര്‍ലി ഹെബ്ദോയ്ക്കു നേരെ കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍, ചീഫ് എഡിറ്റര്‍ ഉള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്.

ദിനമലരിനെതിരായ കത്തില്‍ ഇന്ത്യയുടെ ഭൂപടത്തോടൊപ്പം അല്‍ ക്വ ഇദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ട്. അള്ളാഹുവിന്റെ പേരിലാണ് മുന്നേറ്റമെന്നും കത്തില്‍ പറയുന്നുണ്ട്.

ഭീഷണിയെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. 2008ല്‍ ദിനമലര്‍ പുറത്തുവിട്ട പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

Scroll To Top