Saturday July 22, 2017
Latest Updates

ദാ ലോകമേ നോക്കു!…വിസ്‌കിയില്‍ നിന്നും ഇന്ധനം തയ്യാറാക്കി ഐറീഷ് ശാസ്ത്രജ്ഞന്റെ വിപ്ലവം

ദാ ലോകമേ നോക്കു!…വിസ്‌കിയില്‍ നിന്നും ഇന്ധനം തയ്യാറാക്കി ഐറീഷ് ശാസ്ത്രജ്ഞന്റെ വിപ്ലവം

ഡബ്ലിന്‍:മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാനുള്ള നിയമം അയര്‍ലണ്ടിന്റെ അണിയറയില്‍ ഒരുങ്ങുന്നതിനിടെ വാഹനം ‘വെള്ളമടിച്ചാല്‍’ എങ്ങനെ ശിക്ഷിക്കുമെന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും.വെറുതെ പറയുകയല്ല, ഐറീഷ് ശാസ്ത്രജ്ഞനായ മാര്‍ടിന്‍ ടാഗ്‌നെയുടെ പരീക്ഷണം വിജയിച്ചാല്‍ വാഹനങ്ങള്‍ കൂടി മദ്യപാനികളാവും!.വിസ്‌കിയടിച്ചാല്‍ വാഹനമോടുമെന്നു തെളിയിച്ചിരിക്കുകയാണ് ഈ ശാസ്ത്രജ്ഞന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍.

കോര്‍ക്ക് സ്വദേശിയായ ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണം നടത്തിയത് സ്‌കോട്ട്ലണ്ടിലാണ്. ബയോബുടാനോള്‍ എന്ന പേരാണ് പുതിയ ഇന്ധനത്തിന് നല്‍കിയിട്ടുള്ളത്.വിസ്‌കിയില്‍നിന്നും തയ്യാറാക്കിയ ഈ ഇന്ധനം ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.എന്‍ജിനില്‍ യാതോരു മാറ്റവും വരുത്താതെ തന്നെയാണ് ഇന്ധനം പരീക്ഷിച്ചത്.നിലവിലുള്ള വാഹനവ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന പരീക്ഷണമാണിതെന്ന് വിലയിരുത്തപ്പെടുന്നു.കോടികള്‍ മറിയുന്ന മദ്യ വ്യവസായത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കും ഈ കണ്ടുപിടുത്തം വഴിതെളിക്കുമെന്നാണ് സൂചന.

എഡിന്‍ബര്‍ഗ് നാപ്പിയര്‍ യൂണിവേഴ്സിറ്റിയുടെ ബയോഫ്യുവല്‍ റിസേര്‍ച് സെന്ററിന്റെ പ്രസിഡണ്ടാണ് കോര്‍ക്കിലെ മാക്രൂം സ്വദേശിയായ പ്രൊഫസര്‍ ടോഗ്‌നെ. എഡിന്‍ബര്‍ഗില്‍ 2012ല്‍ സെല്‍റ്റിക് റിന്യൂവബിള്‍സ് എന്ന സ്റ്റാര്‍ട്ടപ്പിനും തുടക്കമിട്ടു.

ലോകത്തിലാദ്യമായാണ് ഒരു വാഹനം വിസ്‌കി അടിച്ചോടുന്നത് -പ്രഫ.ടാഗ്‌നെ പറയുന്നു.ഫോര്‍ഡ് കാറിലാണ് പരീക്ഷണം നടത്തി വിജയിച്ചത്.അബ്കാരി വ്യവസായത്തിന് മോട്ടോര്‍ വാഹന രംഗത്തേക്കും കടക്കാനും അവിടെ ‘ഹരിത പാത’ തുറക്കാനും തന്റെ പരീക്ഷണം വഴിതുറക്കുന്നമെന്നും ഇദ്ദേഹം പ്രത്യാശിക്കുന്നു.ടുല്ലിബാര്‍ഡൈന്‍ ഡിസ്റ്റിലറിയില്‍ ജോലി ചെയ്യുമ്പോഴാണ് വിസ്‌കി നിര്‍മാണത്തിനുപയോഗിച്ച ശേഷം പുറന്തള്ളുന്ന ഡ്രാഫ് ഉപയോഗിച്ച് ഇന്ധനം ഉണ്ടാക്കുന്ന, 100വര്‍ഷം പഴക്കമുള്ള മാര്‍ഗം പരീക്ഷിച്ചുനോക്കിയത്.വിസ്‌കി ഉല്‍പ്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന പഞ്ചസാരയടങ്ങിയ ബാര്‍ലിയാണ് പ്രധാനമായു ഡ്രാഫിന്റെ പ്രധാനഘടകം.കൂടാതെ പോട് എയിലും.

ഈ പ്രോസസിലൂടെ സ്ഫോടകവസ്തുക്കള്‍ക്കാവശ്യമായ എയ്സ്ടണ്‍ പണ്ട് ശാസ്ത്രജ്ഞര്‍ നേരത്തേ ഉണ്ടാക്കിയിരുന്നു.ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇതുപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്രോ കെമിക്കല്‍ വ്യവസായത്തില്‍ നിന്നുള്ള മല്‍സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ 1960കളോടെ അത് നിലച്ചു പോവുകയായിരുന്നു.

ഓരോ വര്‍ഷവും സ്‌കോട്ലണ്ടില്‍ മാള്‍ട്ട് വിസ്‌കി ഉണ്ടാക്കുന്നതില്‍ നിന്നുമാത്രം പുറന്തള്ളുന്നത് 750,000 ടണ്‍ ഡ്രാഫും രണ്ട് മില്യന്‍ ടണ്‍ പോട് എയ്ലുമാണ്.ഇദ്ദേഹത്തിന്റെ കമ്പനിക്ക് കൊമേഷ്സ്യല്‍ ഡെമോണ്‍സ്ട്രേറ്റര്‍ പ്ലാന്‍് ഉണ്ടാക്കുന്നതിനായി 9മില്യന്‍ ഡോളര്‍ സ്‌കോട്ടീഷ് സര്‍ക്കാര്‍ നല്‍കിയിരുന്നു.കോര്‍ക്കിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്നുള്ള 1986ലെ മൈക്രോബയോളജിയില്‍ ഒന്നാംക്ലാസ് ബിരുദധാരിയാണ് പ്രഫസര്‍ ടോഗ്‌നെ .

Scroll To Top