Monday February 27, 2017
Latest Updates

ദളിത് വിരുദ്ധ പരാമര്‍ശം: ബാബ രാംദേവിനെതിരെ ആയിരം കോടിയുടെ മാനനഷ്ടക്കേസ്

ദളിത് വിരുദ്ധ പരാമര്‍ശം: ബാബ രാംദേവിനെതിരെ ആയിരം കോടിയുടെ മാനനഷ്ടക്കേസ്

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്നത് ഹണിമൂണ്‍ ആഘോഷിക്കാനാണെന്ന് പറഞ്ഞ ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ്. അംബേദ്കര്‍ കര്‍വാന്‍ എന്ന എന്‍ജിഒ സംഘടനയാണ് ബാബ രാംദേവിനെതിരെ മാനനഷ്ടക്കേസ് നല്കിയത്. അഹമ്മദാബാദിലെ ഒരു സിവില്‍ കോടതിയിലാണ് കേസ് നല്കിയത്.

രാംദേവിന്റെ പ്രസ്താവന ദളിത് സമൂഹത്തിനും ദളിത് സ്ത്രീകള്‍ക്കും അപമാനമുണ്ടാക്കുന്നതാണെന്ന് എന്‍.ജി.ഒ പ്രസിഡന്റ് രത്‌ന വോറ പറഞ്ഞു. 28 കോടി ദളിതരാണ് രാജ്യത്തുള്ളത്. ഇത്രയും വലിയ സമൂഹത്തിനു ഉണ്ടായ മാനക്കേടിന് പരിഹാരമായാണ് 1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് സംഘടനയുടെ വക്താക്കള്‍ പറഞ്ഞു. ഈ തുക രാജ്യത്തെ ദളിതരുടെ ഉന്നമനത്തിനായി ചെലവഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലക്‌നൗവില്‍ ഏപ്രില്‍ 25ന് ബി.ജെ.പിയുടെ പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് രാംദേവ് ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയത്. ഈ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാംദേവ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രസംഗത്തില്‍ പ്രതിഷേധിച്ച് ബി.എസ്.പി സ്ഥാനാര്‍ത്ഥി ഭഗ്‌വാന്‍ സിംഗ് ചൗഹാന്‍ രാംദേവിന്റെ തലയ്ക്ക് 1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

Scroll To Top