Friday August 18, 2017
Latest Updates

ത്രിവര്‍ണ്ണ പതാകയുടെ നിറമണിഞ്ഞ തത്തമ്മ …

ത്രിവര്‍ണ്ണ പതാകയുടെ നിറമണിഞ്ഞ തത്തമ്മ …

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പ്രത്യക്ഷയായ ദേശസ്‌നേഹിയായ ഒരു തത്തമ്മയാണ് ഈയാഴ്ചത്തെ താരം.ഏത് ദേശക്കാരിയാണെന്ന് അറിയില്ലെങ്കിലും ഇന്ത്യയുടേയും അയര്‍ലണ്ടിന്റേയും ദേശീയപതാകയുടെ നിറമാണ് തത്തമ്മയ്ക്ക് ഉള്ളതെന്നതിനാല്‍ ഇരു ദേശക്കാരുടെയും അരുമയായി ഈ തത്തമ്മ മാറിക്കഴിഞ്ഞു.ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള തത്തമ്മയും അതിന്റെ ചുവടുവെപ്പുകളും ആരിലും കൗതുകമുണര്‍ത്തും.

ഇന്ത്യന്‍ ദേശീയ പതാകാ ധാരിയായ ഈ തത്തമ്മയുടെ ഇഷ്ടവിനോദം പാട്ടു കേള്‍ക്കുക എന്നത് തന്നെയാണ്.പാട്ടൊന്ന് കേള്‍ക്കാന്‍ തുടങ്ങിയാല്‍ പിന്നെ അപ്പോള്‍ മുതല്‍ തത്തമ്മ ആടിയും പാടിയും അരങ്ങു തകര്‍ക്കും.

സംഗീതത്തിനനുസരിച്ചു ചാടിക്കളിക്കുമെന്നതാണ് ഈ തത്തമ്മയുടെ പ്രത്യേകത.താളത്തില്‍ ചുവട് വെക്കാനുള്ള തത്തമ്മയുടെ കഴിവ് തിരിച്ചറിഞ്ഞതോടെയാണ് ‘സംഗീത-നൃത്ത ലോകത്ത് സംഭാവന’ ചെയ്യാന്‍ വിധത്തില്‍ ഉടമസ്ഥര്‍ തത്തമ്മയെ പ്രാപ്തയാക്കിയത്.തത്തമ്മയുടെ ഉടമ ഐറീഷുകാരിയായതിനാലാവും ഐറിഷ് സംഗീതമാണ് തത്തമ്മയ്ക്ക് ഇപ്പോള്‍ പഥ്യം.

Scroll To Top