Tuesday May 23, 2017
Latest Updates

തൊടുപുഴയിലെ സിനിമാ വീട് 

തൊടുപുഴയിലെ സിനിമാ വീട് 

തൊടുപുഴയിലെ ഈ വീട് ഇന്ന് സിനിമാലോകത്തിന് ഹരമായിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ദൃശ്യം ചിത്രീകരിച്ച വീടാണിത്. ദൃശ്യം എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കാണ് പാപനാശം.

മലയാളത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനെങ്കില്‍ തമിഴില്‍ ഉലകനായകന്‍ കമല്‍ഹാസനാണ് നായകനായെത്തുന്നത്. ഗൌതമിയാണ് തമിഴില്‍ നായിക. ദൃശ്യം ചിത്രീകരിച്ച തൊടുപുഴ വഴിത്തലയിലെ വീടു തന്നെയാണ് പാപനാശത്തിനും ഒരുക്കിയിരിക്കുന്നത്

വഴിത്തല മഠത്തിപ്പറമ്പില്‍ ജോസഫ് കുരുവിളയുടെയും ഷേര്‍ലിയുടെയും വീടാണിത്. ദൃശ്യത്തില്‍ കണ്ട വീടാണിതെങ്കിലും പാപനാശം കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതു തന്നെയാണോയെന്ന് സംശയമുണ്ടാകും. ഈ വീട് തമിഴ് സ്‌റ്റൈലിലേയ്ക്ക് മാറ്റിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഈ വീട് ഒരു ഭാഗ്യവീടായിട്ടാണ് സിനിമക്കാര്‍ കരുതുന്നത്. അതുകൊണ്ടു തന്നെയാണ് പാപനാശത്തിന്റെ ഷൂട്ടിംങ്ങും തമിഴ്‌നാട് വിട്ട് ഇവിടെ നടത്താന്‍ തീരുമാനിച്ചത്. 

കമല്‍ഹാസനും ഗൌതമിയും ചിത്രത്തിന്റെ സംവിധായകനായ ജിത്തു ജോസഫും, ചിത്രത്തിന്റെ സഹസംവിധായകനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാലുമൊക്കെ ഇപ്പോള്‍ ഈ വീട്ടിലുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലിടംപിടിച്ച ദൃശ്യം ചിത്രീകരിച്ചതു വഴിയാണ് ഈ വീടിന് സിനിമാ ലോകം താരപദവി നല്‍കിയിരിക്കുന്നത്.
thodupuzha
നാലുമുറികളും ഒരു ഹാളും അടുക്കളയും വരാന്തയുമുള്ള ഒരു നില വീടാണിത്. വിശാലമായ മുറ്റവും പൂന്തോട്ടവും ഈ വീടിന്റെ പ്രത്യേകതകളാണ്. പുരയിടത്തില്‍ വാഴയും തെങ്ങും മറ്റ് പച്ചക്കറികളുമൊക്കെ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ദൃശ്യം ഹിറ്റായതിനുശേഷം ഈ വീട് അന്വേഷിച്ച് എപ്പോഴും സിനിമാക്കാര്‍ എത്താറുണ്ടെന്നും നല്ല പ്രോജക്റ്റാണെങ്കില്‍ വിട്ടുകൊടുക്കുമെന്നും വീട്ടുടമ ജോസഫ് പറഞ്ഞു. കേരളത്തില്‍ ഒന്നരമാസക്കാലമാണ് പാപനാശത്തിന്റെ ഷൂട്ടിംങ്.

Scroll To Top