Monday November 20, 2017
Latest Updates

തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടില്‍ :ദ്രോഗഡയില്‍ നിന്നും തുടക്കം,പ്രോമോ വീഡിയോ പുറത്തിറക്കി 

തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടില്‍ :ദ്രോഗഡയില്‍ നിന്നും തുടക്കം,പ്രോമോ വീഡിയോ പുറത്തിറക്കി 

ദ്രോഗഡ:സംഗീതാസ്വാദന രീതിയില്‍ സമൂലമായ മാറ്റങ്ങളുമായി വാക്കിലും നോക്കിലും സംഗീതത്തിലും അടിമുടി വ്യത്യസ്തകളോടെ ‘തൈക്കൂടം ബ്രിഡ്ജ്’ എന്ന മലയാളികളുടെ സ്വന്തം ‘മ്യൂസിക് ബാന്റ്’ ലൈവ് ഷോയ്ക്ക് നവംബര്‍ 10 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടിലെ കലാസ്വാദകര്‍ക്കായി ആരംഭിക്കും

നവംബര്‍ 10 ന് ദ്രോഗഡയിലെ ആധുനീക സൗകര്യങ്ങളോട് കൂടെയുള്ള TLT Concert and Thetare ഹാളിലാണ് തൈക്കൂടം ബ്രിഡ്ജിന്റെ അയര്‍ലണ്ടിലെ ആദ്യത്തെ ഷോ അവതരിപ്പിക്കപ്പെടുന്നത്.വിശ്വാസ് ഫുഡ്സ്, ഡബിള്‍ ഹോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തുന്നത്.18 അംഗങ്ങളടങ്ങുന്ന മെഗാ ഷോയാണ് അയര്‍ലണ്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.

900 പേര്‍ക്കിരിക്കാവുന്ന വിശാലമായ കണ്‍സേര്‍ട്ട് ഹാളാണ് TLT Concert and Thetare ഹാള്‍.പാര്‍കിംഗും സൗജന്യമാണ്.

നവംബര്‍ 11 ശനിയാഴ്ച വൈകിട്ട് 4.30 നാണ് ഡബ്ലിനിലെ ലൈവ് ഷോ.ഡബ്ലിന്‍ ഹെലിക്സ് തീയേറ്ററിലാണ് ഡബ്ലിന്‍ ഷോ.
വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും അവതരണ രീതികൊണ്ടും മലയാളി മനസിനെ കീഴടക്കിയ ഗോവിന്ദ മേനോന്‍, സിദ്ധാര്‍ത്ഥ മേനോന്‍, വിയാന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോര്‍ത്തിണക്കിയ ഈ സംഗീത ലൈവ് മ്യൂസിക്കല്‍ ഷോ ലോകമെമ്പാടുമുളള സംഗീത പ്രേമികളുടെ ഹരമാണ്.

ഗാനങ്ങളിലെ സ്ഫോടനാത്മകമായ അതിനവീനത്വം കൊണ്ടും പാടി പതിഞ്ഞ പഴമ മണക്കുന്ന ഗാനങ്ങള്‍ക്ക് ആത്മാവ് നഷ്ടപ്പെടുത്താതെ, പുത്തന്‍ ഈണങ്ങള്‍ നല്‍കിയും കാണികള്‍ക്ക് സംഗീതം എന്ന ലഹരി സമ്മാനിക്കുന്ന ബാന്‍ഡ് അംഗം അശോക് നെല്‍സനും തികഞ്ഞ വ്യത്യസ്തയോടെ ഷോയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിലെ പ്രശസ്ത ഗാനങ്ങള്‍ ഇരുപതില്‍പരം കലാകാരന്മാര്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ ആലപിക്കുമ്പോള്‍ സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കുക തന്നെ ചെയ്യും.

തൈക്കൂടം ബ്രിഡ്ജിന്റെ പ്രോമോ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.

Scroll To Top