Monday November 20, 2017
Latest Updates

‘തൈക്കൂടം ടീം’ അയര്‍ലണ്ടില്‍ എത്തിത്തുടങ്ങി,ജനമനസുകളെ ആഹ്‌ളാദ സാന്ദ്രമാക്കാന്‍ നാളെ മുതല്‍  അരങ്ങൊരുങ്ങും,ഏതാനം ടിക്കറ്റുകള്‍ കൂടി മാത്രം ബാക്കി 

‘തൈക്കൂടം ടീം’ അയര്‍ലണ്ടില്‍ എത്തിത്തുടങ്ങി,ജനമനസുകളെ ആഹ്‌ളാദ സാന്ദ്രമാക്കാന്‍ നാളെ മുതല്‍  അരങ്ങൊരുങ്ങും,ഏതാനം ടിക്കറ്റുകള്‍ കൂടി മാത്രം ബാക്കി 

ഡബ്ലിന്‍:ഐറിഷ് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന തൈക്കൂടം ബ്രിഡ്ജ് നാളെ മുതല്‍ അയര്‍ലണ്ടില്‍.നാളെ ദ്രോഗഡയിലും,നവംബര്‍ 11 ന് ഡബ്ലിനിലും,12 ന് ലീമെറിക്കിലും നിറഞ്ഞ സദസുകളെ ആഹ്‌ളാദ ലഹരിയിലാഴ്ത്താനുള്ള മെഗാ മ്യൂസിക്ക് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ഡബ്ലിന്‍ ഷോയുടെ വിഐ പി ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നുകഴിഞ്ഞു.ഗാലറിയില്‍ ഇപ്പോഴും ഏതാനം ടിക്കറ്റുകള്‍ കൂടി ലഭ്യമാണെന്നും,മെഗാ മ്യൂസിക്ക് ഷോയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ടിക്കറ്റുകള്‍ കരസ്ഥമാക്കണമെന്നും സംഘാടകര്‍ അറിയിച്ചു.അയര്‍ലണ്ടിലെ പ്രമുഖമായ എല്ലാ മലയാളി കടകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.

തൈക്കൂടത്തിന്റ സംഘാംഗങ്ങള്‍ ഇന്നലെ മുതല്‍ ഡബ്ലിനില്‍ എത്തി തുടങ്ങി.മുഴുവന്‍ ടീമംഗങ്ങളും ഇന്ന് വൈകിട്ടോടെ ഡബ്ലിനില്‍ എത്തും.ഇന്നലെ ഡബ്ലിനില്‍ എത്തിയ തൈക്കൂടത്തിന്റെ സ്ഥാപക പ്രതിഭകളില്‍ പ്രമുഖനായ പീതാംബരന് ,മുഖ്യസംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒരു മാജിക്കല്‍ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്.

ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു കഴിഞ്ഞു.യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നിറഞ്ഞ സദസുകളെ സാക്ഷി നിര്‍ത്തി പരിപാടികള്‍ അവതരിപ്പിച്ച ശേഷമാണ് അയര്‍ലണ്ടിലേക്ക് വരുന്നത്.

ഗോവിന്ദ് മേനോന്‍ സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറി.

തൈക്കൂടം ബ്രിഡ്ജ്‌ന്റെ ഫിഷ് റോക്ക്, ശിവ , ചത്തെ എന്നീ ആല്‍ബങ്ങള്‍ സോഷ്യല്‍ മീഡിയയിലും യുറ്റൂബിലും വൈറല്‍ ഹിറ്റ് ആയി മാറി. തൈക്കൂടം ബ്രിഡ്ജ് ന്റെ വന്‍ ഹിറ്റുകളായ ഫിഷ് റോക്കും ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയില്‍ പെര്‍ഫൊം ചെയയുന്ന 18 പ്രശസ്ത്ത കലാകാരന്മാരാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത് .മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോ യിലും ഏറ്റവുമധികം ആരാധകരുള്ള ബാന്‍ഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കില്‍ 6 ലക്ഷത്തോളം ആരാധകര്‍ ഉള്ള ഇവരുടെ പാട്ടുകള്‍ യുറ്റുബില്‍ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്.

Scroll To Top