Wednesday February 22, 2017
Latest Updates

തെറ്റായ രീതിയിലുള്ള വാര്‍ത്താ പ്രചരണം: ഐറിഷ് ടൈംസിനെതിരെ ആരോഗ്യമന്ത്രി

തെറ്റായ രീതിയിലുള്ള വാര്‍ത്താ പ്രചരണം: ഐറിഷ് ടൈംസിനെതിരെ ആരോഗ്യമന്ത്രി

ഡബ്ലിന്‍:ഐറിഷ് ടൈംസ് എഴുതിവിട്ട ഗര്‍ഭഛിദ്ര കഥ ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ഐറിഷ് ആരോഗ്യകാര്യ സഹമന്ത്രി കാത്‌ലീന്‍ ലീഞ്ച് പറഞ്ഞു. ഒരു കുടുംബത്തിന്റെ െ്രെപവസിയെ ബാധിക്കുന്ന തരത്തിലാണ് ഐറിഷ് ടൈംസിന്റെ വാര്‍ത്ത വന്നിരിക്കുന്നതെന്നും ലീഞ്ച് കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് അയര്‍ലന്റിലെ പുതുക്കിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഒരു യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഹോള്‍സ് സ്ട്രീറ്റ് ആശുപത്രി അധികൃതര്‍ക്ക് അബോര്‍ഷന്‍ നടത്തേണ്ടിവന്നത്. എന്നാല്‍ അത് വാര്‍ത്തയാക്കി ആശുപത്രിയെയും യുവതിയുടെ കുടുംബത്തെയും അപമാനിക്കുകയാണ് ഐറിഷ് ടൈംസ് ചെയ്തത് എന്നും അവര്‍ കുറ്റപ്പെടുത്തി.

സെന്‍സേഷണലായിട്ടുള്ള വാര്‍ത്തകള്‍ അറിയാനുള്ള സ്വാതന്ത്ര്യം പൊതുജനങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ ചിലതരം കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിലുള്ള വാര്‍ത്തകളെ കൊട്ടിഘോഷിച്ച് ഒന്നാം പേജിലെ ചൂടന്‍ വിഭവമാക്കി മാറ്റേണ്ട കാര്യമില്ലായിരുന്നു. വാര്‍ത്തയ്ക്കാവശ്യമായ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തവര്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് ആശുപത്രി അധികൃതര്‍. രോഗിയുടെ വ്യക്തിപരമായ വിവരങ്ങള്‍ പത്രത്തില്‍ വന്നതില്‍ ഹോള്‍സ് സ്ട്രീറ്റ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ പീറ്റര്‍ ബോയ്‌ലാന്‍ അതൃപതി രേഖപ്പെടുത്തിയിരുന്നു.

ഇത്തരം ഒരു വാര്‍ത്ത വന്നതില്‍ ഖേദം പ്രകടിപ്പിച്ച് ഐറിഷ് ടൈംസ് കഴിഞ്ഞ ശനിയാഴ്ച്ച ഒരു കുറിപ്പ് പത്രത്തിന്റെ ഏഴാം പേജിലെ ഒരു കോണിലായി കൊടുത്തിരുന്നു. ആ ഖേദപ്രകടനം ഒരു കെട്ടുകാഴ്ച്ച മാത്രമായിപ്പോയെന്നും മാധ്യമ ചട്ടങ്ങള്‍ അനുസരിച്ചുകൊണ്ടുള്ള ഏറ്റുപറച്ചില്‍ ആയില്ലെന്നും നിയമോപദേഷ്ടാവ് സൈമണ്‍ മക്ഗാര്‍ പറഞ്ഞു.

Scroll To Top