Friday August 17, 2018
Latest Updates

തെറ്റായ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം :അയര്‍ലണ്ടില്‍ 17 സ്ത്രീകള്‍ മരണപ്പെട്ട സംഭവം വിവാദമാകുന്നു,ആയിരക്കണക്കിന് പേര്‍ ആശങ്കയില്‍ 

തെറ്റായ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം :അയര്‍ലണ്ടില്‍ 17 സ്ത്രീകള്‍ മരണപ്പെട്ട സംഭവം വിവാദമാകുന്നു,ആയിരക്കണക്കിന് പേര്‍ ആശങ്കയില്‍ 

ഡബ്ലിന്‍:ഗര്‍ഭാശയമുഖ കാന്‍സറിന്റെ തെറ്റായ രോഗ നിര്‍ണയത്തിലൂടെ 17 സ്ത്രീകള്‍ അയര്‍ലണ്ടില്‍ മരണപ്പെട്ടതായി എച്ച്.എസ്.ഇ.രാജ്യത്തെ ആരോഗ്യമേഖലയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ സിരിയസ് ഇന്‍സിഡന്റ് മാനേജ്‌മെന്റ് വിഭാഗ തലവന്‍ പാട്രിക് ലിഞ്ചാണ് ഇന്നലെ സ്ഥിരീകരിച്ചത്.

സെര്‍വിക്കല്‍  കാന്‍സര്‍ പരിശോധന സംവിധനങ്ങള്‍ ഉപയോഗിച്ച ആയിരക്കണക്കിന് പേരാണ് ആശങ്കയിലായത്.കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കൊണ്ടു തന്നെ ആറാ യിരത്തോളം പേര്‍ വിവിധ പരിശോധനാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു.

സ്‌മെയര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് തെറ്റായേക്കാമെന്നും,പുനഃ പരിശോധിക്കുന്നുണ്ടെന്നും മരിച്ച 17 പേരില്‍ രണ്ടു പേരെ അറിയിച്ചിരുന്നു.ബാക്കി പതിനഞ്ചു പേര്‍ റിപ്പോര്‍ട്ടിലെ തെറ്റിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. നിലവിലുള്ള കണക്കനുസരിച്ച് പരിശോധനയ്ക്ക് ശേഷം കാന്‍സര്‍ ബാധിക്കപ്പെട്ടത് 208 സ്ത്രീകള്‍ക്കാണെന്നും എച്ച്.എസ്.ഇ വ്യക്തമാക്കി.

ബാക്കി നൂറ്റി അറുപത്തിരണ്ട് പേരടങ്ങുന്നവരെ ഉടന്‍ വിവരമറിയിക്കുമെന്നും ലിഞ്ച് വ്യക്തമാക്കി.ഇരുന്നൂറ്റിയെട്ട് പേരെ വിവിധ ആശുപത്രികളില്‍ ചികിത്സിച്ച് വരികയാണ്.

സംഭവത്തിന്റെ വസ്തുതാപരമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.രോഗനിര്‍ണ്ണയം നടത്തിയത് തെറ്റാണെന്ന് ആരോപിച്ചു സര്‍ക്കാരില്‍ നിന്നും നഷ്ട്ടപരിഹാരം നേടിയ വിക്കി ഫെലാന്റയടക്കമുള്ളവരുടെ കേസ് പഠിക്കാനും,അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനും,പരിഹാരനടപടികള്‍ ഉടന്‍ ത്വരിതപ്പെടുത്താനും,പ്രധാനമന്ത്രി ലിയോ വരദ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്..

അര്‍ബുദ രോഗനിര്‍ണയ രംഗത്തെ അബദ്ധ ധാരണകളും അറിവില്ലായ്മയുമാണ് ഇതുപോലുള്ള സെന്ററുകള്‍ക്ക് വളമെന്നും ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച്ച ലീമെറിക്കില്‍ നിന്നുള്ള വിക്കി ഫിലാന്റെ കേസിലെ ഹൈക്കോടതി വിധിയും ഈ രംഗത്ത് നിര്‍ണായകമായി.2,5 മില്യണ്‍ യൂറോയാണ് അവര്‍ക്ക് നഷ്ട്ടപരിഹാരമായി നല്കാന്‍  എച്ച് എസ് ഇ അനുമതിയുള്ള അമേരിക്കന്‍ ലാബിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്

ഈ സംഭവ വികാസങ്ങള്‍ക്കിടെ മുന്‍ ക്ലിനിക്കല്‍ മേധാവി ഡോ: ഗ്രാന്നി ഫ്‌ലാനെലി ശനിയാഴ്ച്ച രാത്രി രാജി വെക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top