Thursday October 18, 2018
Latest Updates

തെരേസ മേ ബ്രെക്‌സിറ്റ് നശിപ്പിച്ചെന്ന് ട്രംപ്; മൃദു ബ്രെക്‌സിറ്റെങ്കില്‍ അമേരിക്കയുമായി കരാറില്ല

തെരേസ മേ ബ്രെക്‌സിറ്റ് നശിപ്പിച്ചെന്ന് ട്രംപ്; മൃദു ബ്രെക്‌സിറ്റെങ്കില്‍ അമേരിക്കയുമായി കരാറില്ല

ഡബ്ലിന്‍:ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രെക്‌സിറ്റ് നശിപ്പിച്ച് അമേരിക്കയുമായി ഇടപാടിനുള്ള സാധ്യത അടച്ചെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പാണ് സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തെരേസ മേയ്‌ക്കെതിരെ ആഞ്ഞടിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോവുന്നതില്‍ മൃദു സമീപനം സ്വീകരിച്ചതോടെ മേ തന്റെ ഉപദേശം നിരാകരിച്ചെന്ന് ട്രംപ് പറഞ്ഞു. ”അവര്‍ ഇങ്ങനെയാണ് കരാറിലെത്തുന്നതെങ്കില്‍ ഞങ്ങള്‍ യുകെയ്ക്ക് പകരം യൂറോപ്യന്‍ യൂണിയനുമായായിരിക്കും ഇടപാടുകള്‍ നടത്തുക. അവര്‍ക്ക് യുഎസുമായി ഇടപാടുകള്‍ ഉണ്ടാവാന്‍ സാധ്യതയില്ല” ട്രംപ് പറഞ്ഞു.

”ഈ ബ്രെക്‌സിറ്റിനായല്ല ജനങ്ങള്‍ വോട്ടു ചെയ്തത്. ജനഹിതപരിശോധന നടത്തിയ ധാരണയും ഇതല്ല. നിരവിധ ആളുകള്‍ രാജിവയ്ക്കുന്നതായി ഞാന്‍ കേള്‍ക്കുന്നു. പലര്‍ക്കും ഈ നയം ഇഷ്ടമായില്ല എന്നാണ് അതിന്റെ അര്‍ത്ഥം”. ബ്രെക്‌സിസ്റ്റ് നയത്തില്‍ ഇടഞ്ഞ് യുകെ വിദേശകാര്യ മന്ത്രിസ്ഥാനം രാജിവച്ച ബോറിസ് ജോണ്‍സന്‍ നല്ല പ്രധാനമന്ത്രിയാവാന്‍ യോ?ഗ്യതയുള്ള ആളാണെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. യുകെയും മറ്റ് നാറ്റോ രാജ്യങ്ങളും പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. ഖാന്‍ ഭീകരവാദത്തിനെതിരെ നിലപാട് എടുക്കുന്നില്ല എന്ന് ട്രംപ് ആരോപിച്ചു. അബിമുഖത്തിന് ശേഷം സണ്‍ പത്രം ട്രംപിന് ഇംഗ്ണ്ട് ഷേര്‍ട്ട് സമ്മാനിച്ചു. ”ഇംഗ്ണ്ട് എന്ന പേര് സുന്ദരമാണ്” എന്നാല്‍ അത് ഇക്കാലത്ത് ഏറെയൊന്നും കേള്‍ക്കാറില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ന് രാവിലെയാണ് ട്രംപ് യുകെയില്‍ എത്തിയത് . പ്രധാനമന്ത്രി തെരേസ മേയുമായും രാജ്ഞിയുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തും.

ട്രംപിനെതിരെ യുകെയില്‍ കനത്ത പ്രതിഷേധവും ഉയരുന്നുണ്ട്..

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top