Sunday July 22, 2018
Latest Updates

‘തെരേസ മേയെ വിമര്‍ശിച്ചിട്ടില്ല’;ബ്രിട്ടണില്‍ ചെന്നപ്പോള്‍ മലക്കം മറിഞ്ഞ് ട്രംപ്, അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ യൂ കെയിലെങ്ങും പ്രതിഷേധം 

‘തെരേസ മേയെ വിമര്‍ശിച്ചിട്ടില്ല’;ബ്രിട്ടണില്‍ ചെന്നപ്പോള്‍ മലക്കം മറിഞ്ഞ് ട്രംപ്, അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ യൂ കെയിലെങ്ങും പ്രതിഷേധം 

ഡബ്ലിന്‍:മൃദു ബ്രെക്‌സിറ്റിനൊരുങ്ങുന്നു എന്ന കാരണത്താല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് താന്‍ സണ്‍ പത്രത്തിന് അഭിമുഖം നല്‍കിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഞാന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. എനിക്ക് പ്രധാനമന്ത്രിയോട് ഒരുപാട് ബഹുമാനമുണ്ട്,

‘നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു വാര്‍ത്ത വന്നു. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രിയെപ്പറ്റി പറഞ്ഞ ഒരുപാട് നല്ല കാര്യങ്ങളൊന്നും അതില്‍ വന്നതുമില്ല ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അഭിമുഖം താനും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് വേണമെങ്കില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തേരേസ മേയെ വിമര്‍ശിച്ചതായി വന്നത് വ്യാജ വാര്‍ത്തകളാണെന്നും ട്രംപ് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രെക്‌സിറ്റ് നശിപ്പിച്ച് അമേരിക്കയുമായി ഇടപാടിനുള്ള സാധ്യത അടച്ചെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായാണ് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തൊട്ടു മുന്‍പാണ് സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തെരേസ മേയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോവുന്നതില്‍ മൃദു സമീപനം സ്വീകരിച്ചതോടെ മേ തന്റെ ഉപദേശം നിരാകരിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. ”അവര്‍ ഇങ്ങനെയാണ് കരാറിലെത്തുന്നതെങ്കില്‍ ഞങ്ങള്‍ യുകെയ്ക്ക് പകരം യൂറോപ്യന്‍ യൂണിയനുമായായിരിക്കും ഇടപാടുകള്‍ നടത്തുക. അവര്‍ക്ക് യുഎസുമായി ഇടപാടുകള്‍ ഉണ്ടാവാന്‍ സാധ്യതയില്ല” എന്ന് ട്രംപിനെ ഉദ്ധരിച്ച് സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ബ്ലെനെയിം കൊട്ടാരത്തില്‍ നടന് അത്താഴ വിരുന്നിനിടെ ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യഥാര്‍ത്ഥ അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

വിദേശ കാര്യവും പ്രതിരോധവും സുരക്ഷയും അടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ലണ്ടനില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ബേബി ട്രംപ് ബലൂണായിരുന്നു പ്രതിഷേധത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. ഇന്നലെ ലോകമെങ്ങും മാധ്യമങ്ങളിലൂടെ ജനങ്ങള്‍ ഈ ബേബി ട്രംപിനെ തത്സമയം കണ്ടു. അതേസമയം പ്രതിഷേധം അനുവദിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ ട്രംപ് അനുകൂലികള്‍ വ്യാപകമായ വിമര്‍ശനം അഴിച്ചുവിട്ടു. ഫാസിസ്റ്റ് അമേരിക്ക തിരിച്ചു പോവുക, ട്രംപ് വേണ്ട, കൂ ക്ലക്‌സ് ക്ലാന്‍ വേണ്ട എന്നിവയായിരുന്നു ഇന്നലെ ലണ്ടനില്‍ ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങള്‍.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top