Monday August 20, 2018
Latest Updates

തെരേസ മെയ് പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നേക്കും : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡി യൂ പി യുടെ പിന്തുണ ഉറപ്പാക്കി

തെരേസ മെയ് പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നേക്കും : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡി യൂ പി യുടെ പിന്തുണ ഉറപ്പാക്കി

ബെല്‍ഫാസ്റ്റ്:ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ സ്ഥാനത്തേയ്ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡമോക്രാറ്റിക്ക് യൂണിയണിസ്റ്റ് പാര്‍ട്ടി എത്തിയേക്കുമെന്ന് സൂചനകള്‍.കേവല ഭൂരിപക്ഷം ഇല്ലാതെ വലയുന്ന തെരേസ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്നുള്ള തീരുമാനം അനൗദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

10 സീറ്റുകള്‍ നേടിയിട്ടുള്ള ഡീയൂപി യുടെ പിന്തുണ കൂടിയായാല്‍ 318 സീറ്റുകള്‍ നേടിയിട്ടുള്ള തെരേസ മെയ്യുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷമാവും.326 സീറ്റുകളാണ് ബ്രിട്ടനില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഇന്നുച്ചയ്ക്ക് 12.30 ന് തെരേസ മെയ് രാജ്ഞിയെ കാണുന്നുണ്ട്.മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദം മെയ് ഉന്നയിച്ചേക്കും.ലിബറല്‍ ഡമോക്രാറ്റുകളും തെരേസ മെയ്യെ പിന്‍തുണയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ ബ്രിട്ടണില്‍ സാധ്യതയുണ്ടായിരുന്ന ഭരണമാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ബ്രെക്‌സിറ്റ് തീരുമാനത്തെ ബ്രിട്ടീഷ് ജനത പിന്തുണക്കുന്നു എന്ന പൊതു ധാരണയാണ് കണ്‍സര്‍വേറ്റിവുകളുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്.ആദ്യഘട്ടത്തില്‍ മുന്നേറ്റം നടത്തിയ ലേബര്‍ പാര്‍ട്ടി,സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളും ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

Scroll To Top