Wednesday February 22, 2017
Latest Updates

തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്; സോണിയ ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്; സോണിയ ഇന്ന് കേരളത്തില്‍

കോഴിക്കോട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ സംസ്ഥാനത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശംപകര്‍ന്ന്   കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കേരളത്തില്‍. വൈകിട്ട് 3.30ഓടെ തൃശ്ശൂരിലെത്തുന്ന സോണിയാഗാന്ധി തേക്കിന്‍കാട് മൈതാനിയിലെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. കുട്ടനല്ലൂര്‍ കോളേജ് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപാടിലാണ് സോണിയ വന്നിറങ്ങുന്നത്. തൃശൂരിലെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം കോഴിക്കോട് വെസ്റ്റ് ഹില്‍ മൈതാനത്ത് കോപ്ടരില്‍ ഇറങ്ങുന്ന സോണിയ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.

പാലക്കാട്, കാസര്‍ഗോഡ്, കോഴിക്കോട് എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സോണിയയുടെ കോഴിക്കോടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ,ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് സോണിയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്. സോണിയയുടെ സംസ്ഥാനത്തെ പ്രചാരണ പരിപാടികളില്‍ അരലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വൈകുന്നേരം ആറരയോടെ ഹെലികോപ്ടര്‍ മാര്‍ഗം സോണിയ ഡല്‍ഹിക്ക് മടങ്ങും.

Scroll To Top