Tuesday January 17, 2017
Latest Updates

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരുട്ടടി; ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരുട്ടടി; ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് ഏഴു രൂപയാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്.  മിനിമം ചാര്‍ജ്ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജ്ജും വര്‍ദ്ധിപ്പിയ്ക്കാന്‍ തീരുമാനിച്ചു. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് ഏഴു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ മിനിമം ചാര്‍ജില്‍ രണ്ടു രൂപയുടെ വര്‍ദ്ധന ഉണ്ടാകും. വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ വര്‍ദ്ധനയില്ല.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമാണ് ബസ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു സ്വാകാര്യ ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. ഇന്ധന വില വര്‍ദ്ധനയും മറ്റ് വര്‍ദ്ധിച്ച ചെലവുകളും ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടത്. 2012 ഓഗസ്റ്റ് 11നാണ് ഇതിന് മുമ്പ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

Scroll To Top