Tuesday February 21, 2017
Latest Updates

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെ സുധാകരന്‍ എഐസിസി നേതൃസ്ഥാനത്തേക്ക്

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെ സുധാകരന്‍ എഐസിസി നേതൃസ്ഥാനത്തേക്ക്

കണ്ണൂര്‍: ലോകസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കെ സുധാകരനെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരാന്‍ നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. വിഡി സതീശന്‍ കെപിസിസി വൈസ് പ്രസിഡന്റ് ആയപ്പോള്‍ ഒഴിവു വന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സുധാകരനെ നിയമിക്കാനാണ് ചെന്നിത്തലയുടെ നീക്കം.

ഇന്നലെ കെ.സുധാകരന്റെ നടാലിലെ വീട്ടിലെത്തിയ ചെന്നിത്തല ഈ വിഷയത്തില്‍ സുധാകരനുമായി ചര്‍ച്ച നടത്തി. സതീശന്‍ സ്ഥാനമൊഴിഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തില്‍ നിന്ന് പുതിയതായി ആരെയും നിയമിച്ചിട്ട്ല്ല. ഐ ഗ്രൂപ്പിന്റെ കൂടി ആശിര്‍വാദത്തോടെയാണ് സുധാകരന് വേണ്ടി ഈ സ്ഥാനത്തിനായി ചരടുവലി സജീവമാക്കിയത്.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സുധാകരന് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലാതയിരിക്കുകയാണ്. കേരളത്തില്‍ എകെ ആന്റണി ഇപ്പോള്‍ എഐസിസി വര്‍ക്കിംഗ് കമ്മറ്റി അംഗമാണ്, പിസി ചാക്കോയും ശശി തരൂരും എഐസിസി വക്താക്കളായി പ്രവര്‍ത്തിക്കുന്നു. ഇവരോഴികെ മറ്റാരും കേരളത്തില്‍ നിന്ന് എഐസിസി നേതൃസ്ഥാനത്തില്ല.

Scroll To Top