Thursday July 27, 2017
Latest Updates

തുര്‍ക്കിയുടെ സൈനീക വാഹനങ്ങള്‍ ഖത്തറിന്റെ തുണയ്ക്കെത്തി,ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഉപരോധം പിന്‍വലിച്ചാല്‍ മാത്രം

തുര്‍ക്കിയുടെ സൈനീക വാഹനങ്ങള്‍ ഖത്തറിന്റെ തുണയ്ക്കെത്തി,ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഉപരോധം പിന്‍വലിച്ചാല്‍ മാത്രം

ഖത്തര്‍:പ്രശ്നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ വാണിജ്യ -യാത്രാ ഉപരോധം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി ആവശ്യപ്പെട്ടു.യുഎഇ,സൗദി അറേബ്യ,ഈജിപ്ട്,ബഹറിന്‍ എന്നിവ ഖത്തറിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്.അറബ് ശക്തികള്‍ വരും നാളുകളില്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ദോഹ അംഗീകരിക്കുന്നതുവരെ വര്‍ഷങ്ങളോളം ഈ ഉപരോധം തുടര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയെ സാമ്പത്തികമായി സഹായിക്കുന്നുവെന്ന ആരോപണം ഖത്തര്‍ നിഷേധിച്ചു.ഈ മേഖലയില്‍ അസ്ഥിരതയുണ്ടാക്കാനോ ഇറാനെ നശിപ്പിക്കാനോ ശ്രമിക്കുന്നില്ല.മധ്യ കിഴക്കന്‍ മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനം.അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഖത്തറിനെതിരായ നീക്കത്തെ തുണയ്ക്കുന്നുണ്ട്.

ഒറ്റപ്പെടുത്തല്‍ തുടര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ടര്‍ക്കീഷ് സൈന്യവുമായി ചേര്‍ന്ന് ചില കളികള്‍ കാണിച്ചുതരുമെന്നു ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.ചര്‍ച്ചകള്‍ നടത്തണമെന്നുണ്ടെങ്കില്‍ ഉപരോധം പിന്‍വലിക്കണം. അത് നേരിട്ടുകൊണ്ടുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നു വിദേശമന്ത്രി പറഞ്ഞു.അല്ലാതെയൊരു പ്രശ്നപരിഹാരത്തിനും സാധ്യതയില്ല.ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയവര്‍ തന്നെ അതിന്റെ നഷ്ടം സഹിക്കട്ടെ.

അതേസമയം തുര്‍ക്കിയുമായുള്ള ഖത്തറിന്റെ സൈനിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായി.തുര്‍ക്കിയുടെ സൈനീക വാഹനങ്ങള്‍ ദോഹയില്‍ എത്തിക്കഴിഞ്ഞു.ഇതിനിടെ അമേരിക്കയുടെ ഇരട്ട വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഖത്തറിനെ ഭീകരരാഷ്ട്രമെന്നു മുദ്രകുത്തി അകറ്റി നിര്‍ത്തുമ്പോള്‍ത്തന്നെ പെന്റഗണ്‍ 12 ബില്യണ്‍ ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ ഖത്തറിന് നല്‍കിയത് പുറത്തുവന്നിരുന്നു.തുര്‍ക്കി മാത്രമാണ് ഖത്തറുമായി തുറന്ന് സഹകരിക്കുന്ന ഏക രാജ്യം.

Scroll To Top