Monday February 20, 2017
Latest Updates

തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും തുറന്നു

തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും തുറന്നു

വാഷിംഗ്ടണ്‍ : 13 വര്‍ഷം മുമ്പ് തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും തുറന്നു. പുതുക്കി പണിത വേള്‍ഡ് സെന്റര്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി തുറന്നു കൊടുത്തു. എട്ടു വര്‍ഷം കൊണ്ട് 390 കോടി ഡോളര്‍ ചെലവഴിച്ചാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ പുനര്‍നിര്‍മ്മിച്ചത്. പുതിയതായി പണിത് വേള്‍ഡ് ട്രേഡ് സെന്ററിന് 104 നിലകളുണ്ട്. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ വേള്‍ഡ് ട്രേഡ് സെന്ററിനു അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

541 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. അമേരിക്കയിലെ പബ്ലിക്കേഷന്‍ രംഗത്തെ കുത്തകകളായ കോണ്‍ഡി നാസ്റ്റി കമ്പനിയാണ് വേള്‍ഡ് ട്രേഡ് സെന്ററിലെ ആദ്യ വാടകക്കാര്‍. 20 മുതല്‍ 44 നിലകള്‍ വരെ കമ്പനി വാടകയ്ക്ക് എടുത്തു. ഇവിടെ കമ്പനിയുടെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിക്കും. പ്രാഥമിക ഘട്ടത്തില്‍ കമ്പനിയിലെ 170 ജീവനക്കാരും പിന്നീട് മൂവായിരത്തോളം ജീവനക്കാരും വേള്‍ഡ് ട്രേഡ് സെന്ററിലെ ഓഫീസിലേക്ക് മാറും.

2001 സെപ്റ്റംബര്‍ 11 നാണ് അമേരിക്കയുടെ അഭിമാന സ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് അല്‍ ഖൊയ്ദ വിമാനം ഇടിച്ച് തകര്‍ത്തത്.

Scroll To Top